Image

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി വനിതാ മതിലിന് യാതൊരു ബന്ധവുമില്ല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 18 December, 2018
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി വനിതാ മതിലിന് യാതൊരു ബന്ധവുമില്ല,  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കേരളത്തിലുണ്ടായ ഏറ്റവും അവിസ്മരണീയമായ സ്ത്രീ മുന്നേറ്റമാകും വനിത മതിലെന്ന് ദേവസ്വം സഹകരണ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിന് യാതൊരു ബന്ധവുമില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലുമായി ബന്ധപ്പെട്ടുള്ള കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഫണ്ട് വനിതാ മതിലിനായി ചെലവാക്കില്ല. സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന സ്ത്രീകളുടെ പിന്തുണയാകും വനിതാമതിലിനെ യാഥാര്‍ത്ഥ്യമാക്കുക. ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീപുരുഷ തുല്യത ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താന്‍ വനിതാമതിലിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ കണ്‍വിനറായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മണ്ഡലത്തിലെ 22 വാര്‍ഡുകളില്‍ നിന്നായി 12,000 വനിതകളെ മതിലിന്റെ ഭാഗമാക്കും. 21, 22 തീയതികളില്‍ വാര്‍ഡ് തലത്തില്‍ സംഘാടക സമിതി രൂപീകരിച്ച്‌ പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കും. കുടുംബശ്രീ, രാഷ്ട്രീയ പാര്‍ട്ടികള്‍, മഹിളാ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വാര്‍ഡ് തല യോഗത്തില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക