Image

നടന്‍ റിയാസ് ഖാന്റെ മകന്‍ സിനിമയിലേക്ക്

Published on 18 December, 2018
നടന്‍ റിയാസ് ഖാന്റെ മകന്‍ സിനിമയിലേക്ക്

ടന്‍ റിയാസ് ഖാന്റെ മകന്‍ സിനിമയിലേക്ക്. റിയാസ് ഖാന്റെ പുത്രന്‍ ഷരീഖ് ഹസനാണ് ചലചിത്ര മേഖലയിലേക്ക് ചുവട് വയ്പ്പിന് ഒരുങ്ങുന്നത്. നടിയും അവതാരകയുമായ ഉമ റിയാസ് ഖാനാണ് ഷരീഖിന്റെ അമ്മ. ഉഗ്രം എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലാണ് ഷരീഖ് നായകനായെത്തുന്നത്.

രത്‌ന ലിംഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായ് എത്തുന്നത് അര്‍ച്ചന രവിയാണ്. അടുത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. മോഡലിങ്ങില്‍ സജീവമായിരുന്ന ഷരീഖ് ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധേയനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക