Image

പ്രതികാരത്തിന്റെ പേരില്‍ തകര്‍ക്കപ്പെടേണ്ടതല്ല ആരാധനാലയങ്ങള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 18 December, 2018
പ്രതികാരത്തിന്റെ പേരില്‍ തകര്‍ക്കപ്പെടേണ്ടതല്ല ആരാധനാലയങ്ങള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
സ്വതന്ത്ര ഇന്ത്യയുടെ കറുത്ത അദ്ധ്യായങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് സംഭവ ങ്ങളാണ് അടിയന്തരാവസ്ഥയും ബാബറി മസ്ജിദ് തകര്‍ക്കലും. ജനാധിപത്യ സംവിധാനങ്ങളെ മരവിപ്പിച്ച്അഭിപ്രായ സ്വാതന്ത്ര്യങ്ങളുള്‍പ്പെടെയുള്ള അവകാശങ്ങളെ രണ്ട് വര്‍ഷക്കാലത്തോളം പെട്ടിക്കുള്ളിലാക്കി അടിയന്തരാവസ്ഥയെന്ന ചങ്ങലകൊണ്ട് കെട്ടിമുറുക്കി സ്വേച്ഛാധിപത്യ പൂട്ടുകൊണ്ട് പൂട്ടിഇന്ത്യയെന്ന ജനാ ധിപത്യരാജ്യത്തെ പ്രധാന മന്ത്രിയുടെ നിലവറയ്ക്കക ത്ത് ഇട്ടതാണ്അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയെന്ന ദുരവസ്ഥയില്‍ ആ രെങ്കിലുംവാതുറക്കണമെ ങ്കില്‍അതിന് പ്രധാനമന്ത്രിയുടെ അനുവാദംവേണമായിരുന്നു. അവരെന്തു പറയ ണമെന്ന്തീരുമാനിക്കുന്നത് പ്രധാനമന്ത്രിയായിരുന്നു. ബ്രിട്ടീഷുകാരുടെഅടിമത്വത്തില്‍ നിന്ന് മോചനം പ്രാപിച്ച ജനങ്ങള്‍ മറ്റൊരുഅടിമത്വമായിരുന്നു അടിയന്തരാവസ്ഥയെന്ന ദുരവസ്ഥ.
ആ ദുരവസ്ഥ രണ്ട് വര്‍ഷക്കാലമെഇന്ത്യയില്‍ നിലനിന്നിരുന്നൊള്ളുയെങ്കില്‍ അതിനേക്കാള്‍ ദയനീയാവസ്ഥയുംദാരുണാവസ്ഥയുമാണ് ബാബറിമസ്ജിദ് തകര്‍ച്ച യില്‍കൂടിഇന്ത്യ നേരിട്ടത്. ആ വിശേഷണങ്ങള്‍മാത്രമ ല്ല ബാബറിമസ്ജിദിന് ഉള്ളത് അത് ഇന്ത്യയുടെ ഭീകരാവസ്ഥയാണ് എന്നതുംകൂടിയുണ്ട്. അടിയന്തരാവസ്ഥയില്‍ രണ്ട് വര്‍ഷത്തെ കഷ്ടതകള്‍ മാത്രമെ ഇ ന്ത്യന്‍ ജനതക്ക് അനുഭവിക്കേണ്ടിവന്നിട്ടുള്ളുയെങ്കില്‍ ബാബറിമസ്ജിദ് തകര്‍ച്ച യില്‍കൂടി ഇന്ത്യന്‍ ജനത ഇന്നുംകഷ്ടതയനുഭവിക്കുന്നുയെന്ന് പറയാം. ഈ ഡിസംബറില്‍കാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു ബാബറിമസ്ജിദ്‌സംഭവം.

മതേതരത്വരാജ്യമെന്ന ഇന്ത്യ യെ വര്‍ക്ഷീയരാജ്യമായി മാറ്റിയെടുക്കാന്‍ ആ സംഭ വത്തിനു കഴിഞ്ഞു. മതതീവ്രവാദികള്‍ പുച്ഛത്തോടെകാണുന്ന കേള്‍ക്കുന്ന ഒരു വാക്കാണ്മതേതരത്വം. അടിമത്വത്തിന്റെചങ്ങല പൊട്ടിച്ചെറിയാന്‍ സ്വാത ്രന്ത്യസമരസേനാനേതാ ക്കളോടൊപ്പം ഇന്ത്യന്‍ ജനത ഒരുമെയ്യായി പൊരുതിയപ്പോള്‍ ഇവിടെഹിന്ദുവി നെയുംമുസല്‍മാനെയും ക്രിസ്ത്യാനിയെയും ആയിവേര്‍തിരിച്ച്കണ്ടില്ലആരും. എന്നാല്‍സ്വാതന്ത്ര്യത്തിന്റെചങ്ങല പൊട്ടിച്ചുകൊടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വര്‍ക്ഷീയവേര്‍തിരിവ്ഹിന്ദുവിനെയുംമുസല്‍മാനെയുംവേര്‍തിരിക്കുമെന്ന് കണ്ടപ്പോള്‍സ്വതന്ത്രഭാരതത്തിന്റെശില്പികള്‍മതേതരത്വമെന്ന്മഹത്തായ ആശയ ത്തില്‍കൂടി ഭാരത ജനത യെ ഒന്നിച്ചുകൂട്ടിച്ചേര്‍ത്തു. അതാണ്ഇന്ത്യയുടെമതേതരത്വമെന്ന മഹത്തായ ആ ശയം. അതില്‍ ഇന്ത്യന്‍ ജനത ഐക്യപ്പെട്ടപ്പോള്‍രാജ്യംലോകത്തിന് മാതൃകയായി. അതില്‍ലോകം നമ്മെ വാഴ്ത്തിയപ്പോള്‍ നാം അതില്‍അഭിമാനപുളകിതരായി. നാനാത്വത്തില്‍ഏകത്വമെന്ന് നാം പാടിപു കഴ്ത്തുന്നതിനൊപ്പം മറ്റൊരു വരികൂടി നാം എഴുതിചേര്‍ക്കപ്പെട്ടു മതേത്വരത്വമഹാരാജ്യമെന്ന്.
ബാബറിമസ്ജിദ് തകര്‍ക്കപ്പെ ട്ടതിന്റെഇരുപത്താറാംവാര്‍ഷികമാണ് ഈ ഡിസംബര്‍ആറിന് കടന്നുപോയത്. രാമക്ഷേത്രംതകര്‍ത്ത് ബാ ബറി ചക്രവര്‍ത്തി ആ സ്ഥ ലത്ത്മസ്ജിദ് പണിതുയെ ന്നതാണ്ചിലരുടെ കണ്ടെത്തല്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ കുത്തിപ്പൊക്കിരാഷ് ട്രീയലക്ഷ്യം നേടാന്‍ വേണ്ടിയും അധികാരക്കസ്സേരയില്‍കയറിപ്പറ്റാനും കണ്ടെത്തിയ കുതന്ത്രരാഷ്ട്രീയ നാടകമായിരുന്നു ബാബറിമസ്ജിദ്തകര്‍ച്ചയിലെ പിന്‍ചരിത്രം. ബാ ബറിമസ്ജിദ്‌രാമക്ഷേത്ര മെന്ന വര്‍ഗീയ വൃണത്തെ കുത്തിനോവിച്ച് ജനങ്ങളെ വിഘടിപ്പിക്കാന്‍ വര്‍ഗീതയുടെ പേരില്‍രൂപീകൃതമായരാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്കഴിഞ്ഞു.

അതില്‍ഒലിച്ചിറങ്ങിയത് നിരപരാധികളായഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങ ളുടെചുടുചോരയായിരു ന്നു. ബാബറിമസ്ജിദ്തകര്‍ന്നതിനുശേഷം നടന്ന വര്‍ക്ഷീയചേരിതിരിവില്‍ എത്രയെത്ര ബോംബുസ്‌ഫോടനങ്ങള്‍ വര്‍ക്ഷീയലഹളകള്‍ നടന്നിട്ടുണ്ട് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ അത് മനസ്സിലാക്കാന്‍ കഴിയും. ഒരു യുദ്ധത്തില്‍ മരി ക്കുന്നതിനേക്കാള്‍കൂടുതല്‍ ആളുകള്‍ ഈ ബോംബ്‌സ്‌ഫോടനങ്ങളിലും വര്‍ഗീയലഹളകളിലുംമരിച്ചിട്ടുണ്ട്എന്നതു തന്നെ അതിന്റെഉത്തമോദാഹരണങ്ങളാണ്. മുംബൈ സ്‌ഫോടനവുംകലാപവും ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരകള്‍ തുടങ്ങി അനേകംസംഭവങ്ങള്‍ഉദാഹരണമാണ്. ഇന്നുംതുടരുന്നുയെന്നതാണ് സ ത്യം. ഒരു കൂട്ടംവര്‍ക്ഷീയവാദികളുടെതലതിരിഞ്ഞ പ്രവര്‍ത്തിക്ക് അതെഅളവില്‍ എതിര്‍കൂട്ടത്തിലെ വര്‍ഗീയവാദികള്‍തിരിച്ചടിച്ചപ്പോള്‍അതില്‍ ബലിയാടായത് നിരപരാധികളും സാധുക്ക ളുമായിരുന്നു. നഷ്ടപ്പെട്ടത് അവരുടെജീവനും ജീവിതവുമായിരുന്നു. എന്നാല്‍അതില്‍കുറ്റക്കാരെ കണ്ടെ ത്താനോ അവരെ ശിക്ഷിക്കാനോ ആര്‍ക്കെങ്കിലുംകഴിഞ്ഞു. അവരില്‍ പലരുമിന്ന് അധികാരത്തില്‍ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.

വര്‍ഗീയതയുടെവിത്ത്‌വിതറിഅതിനെ വളര്‍ത്തിവലുതാ ക്കി അതില്‍കൂടിചവിട്ടി അധികാരത്തിലെത്താമെന്ന്ചിന്തിച്ചവര്‍അത് നേടിയെടുത്തിട്ടുംഅവര്‍ വിതച്ച വര്‍ക്ഷീയവിഷവിത്ത് ഇന്നും ഭാരതമണ്ണില്‍മുളച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ നാമ്പ് നുള്ളിക്കളയാന്‍ ശ്രമിക്കാതെഅതിന് വളവുംവെള്ളവും നല്‍കി പരിപോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണം പിടിച്ചുകയറിയ അധികാരത്തില്‍ നിന്ന് പടിയിറങ്ങാന്‍ വയ്യാത്തതുതന്നെ. ഇന്നലെ ബാ ബറിമസ്ജിദ് ആയിരുന്നെങ്കില്‍അതിനു രൂപവും ഭാവവും നല്‍കി പശുവിന്റെരൂപത്തിലാക്കിമാറ്റിയെന്നു മാത്രം. പ്രവര്‍ത്തിമറ്റൊരുരൂപത്തിലായെങ്കിലുംഅതിന്റെഉദ്ദേശലക്ഷ്യം ഒന്നുതന്നെയാണ്. വര്‍ക്ഷീയ ഭാന്ത്ര ന്‍മാര്‍ അധികാരക്കൊതിയോടെ ബാബറി മസ്ജിദ്തകര്‍ത്തപ്പോള്‍അതില്‍ ഇന്ത്യന്‍ ജനത അറിഞ്ഞോഅറിയാതെയോവേര്‍തിരി ക്കപ്പെട്ടുയെന്നതാണ്‌സത്യം. ഓരോവ്യക്തിയുടേയുംഉള്ളിന്റെഉള്ളില്‍ഉറക്കിക്കിടത്തിയിരുന്ന വര്‍ക്ഷീയതയെ പുറത്തെ ടുക്കാന്‍ ഈ അധികാരക്കൊതിമൂത്ത വര്‍ക്ഷീയ ഭ്രാന്മാര്‍ക്ക്കഴിഞ്ഞു. ആ വേര്‍തിരിവ് ഇന്ന് പ്രകട മായിക്കൊണ്ടിരിക്കുന്നു. പണ്ട് കൈക്കോര്‍ത്തു നടന്നവര്‍ഇന്ന്മതത്തിന്റെവേര്‍തിരിവില്‍അകലംവച്ച് നടക്കുന്നു.

ഒരു മസ്ജിദിന്റെതകര്‍ച്ചയല്ല ബാബറിമസ്ജിദ് തകര്‍ച്ച യില്‍സംഭവിച്ചത്. ലോകംപോലുംഅല്പമസൂയയോടുകൂടി കണ്ട ഇന്ത്യന്‍ ജന തയുടെഐക്യതകര്‍ച്ച യാണ്അവിടെസംഭവി ച്ചത്. അതിന്റെഉത്തരവാദിത്വം നമ്മെ നയിച്ച എല്ലാരാഷ്ട്രീയക്കാര്‍ക്കുമുണ്ട്. മതേതരത്വമുന്നണിയെന്ന്ഇടതുപക്ഷമുള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ അ ധികാരത്തില്‍കയറിയ ജന താദള്‍ മന്ത്രിസഭയുടെകാലത്താണ് ബബറി മസ്ജിദ് വിവാദ ഭൂമിയുടെമേല്‍ അവകാശത്തര്‍ക്കംശക്തമാ ക്കാന്‍ തുടങ്ങിയത്. അതിന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍അതിന് തുടക്കമിട്ടുയെങ്കിലുംഅത്കൂടുതല്‍ശക്തി പ്രാപിക്കാനും മറ്റുംതുടങ്ങിയത് വി.പി.സിംഗിന്റെ കാലത്തായിരുന്നുയെന്നതാണ് പ്രധാന ആരോപണം. അതിന്റെഉള്ളിലേക്ക് കടന്ന് അത്കൂടുതല്‍വികൃതമാക്കു ന്നില്ല. നരസിംഹറാവുപ്രധാനമന്ത്രിയായിരുന്ന കാലത്താണ് തകര്‍ക്കപ്പെ ടുന്നത്. ലോകത്തെ ഏറ്റവുംശക്തമായരഹസ്യാ ന്വേഷണവിഭാഗമുള്ളഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോഇത് നടക്കുന്നതിനു മുന്‍പ്അറിയാതെ പോ യതാണോ. തകര്‍ക്കപ്പെട്ടി ട്ടും അതിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഒരു പെറ്റിക്കേസുപോലും ചുമത്താന്‍ അന്നത്തെ ഭരണ നേതൃത്വത്തിന് കഴിയാതെ പോയതെന്ത്.

അങ്ങനെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുംസംശയങ്ങളുംഇപ്പോഴും ബാക്കിയുണ്ട്. ഒരു കാര്യംഉറപ്പായിട്ടും പറയാം. ആര്‍ക്കുംഇതില്‍ കൈകഴുകാന്‍ സധിക്കുകയില്ല. എന്നാല്‍അതിന്റെതിക്തഫലങ്ങള്‍ഇന്നും പലരൂപത്തിലും ഭാവ ത്തിലും ജനങ്ങള്‍ അനുഭ വിച്ചുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്രംതുറുപ്പുചീട്ടാക്കി ബാബറിമസ്ജിദ് തക ര്‍ക്കാന്‍ അണിയറയില്‍കളിച്ചവര്‍ക്ക് അധികാര ത്തിലിരിക്കാനെ കഴിഞ്ഞൊള്ളു. അധികാരംകൈയ്യാളാ ന്‍ അവര്‍ക്ക്കഴിയാതെ പോയത്കാലംകൊടുത്ത ശിക്ഷയാണ്.

ഓരോപൊതുതിരഞ്ഞെടുപ്പ്അടുക്കുംതോറുംരാമക്ഷേ ത്രവുമായി ജനത്തിന്റെ മു ന്നിലേക്ക്ഇറങ്ങിവരുന്നവര്‍ ഗണപതിയുടെകല്യാണം പോലെഅത് നീട്ടിക്കൊ ണ്ടുപോകുന്നതുംഎന്നും അധികാരത്തില്‍ കയറാന്‍ വേണ്ടിമാത്രമാണ്. എന്നാല്‍ ഈ സത്യം ജനം അറിയാതെപോകുന്നതാണ് നാടിന്റെശാപം. നീറുന്ന പ്രശ്‌ന ങ്ങളില്‍ നിന്ന് ജനത്തിന്റെ ശ്രദ്ധ തിരിക്കാന്‍ അവര്‍ക്ക് ഇങ്ങനെയുള്ളവര്‍ക്ഷീയകാര്‍ഡുകള്‍ ധാരാളം. എന്നാല്‍ ജനം അവരുടെകുതന്ത്രവ ര്‍ക്ഷീയതതിരിച്ചറിയുന്നില്ല. കൂട്ടിയടിപ്പിച്ച്‌ചോരകുടി ക്കുന്നവരെക്കൊണ്ട്തല യുയര്‍ത്തിപ്പിക്കാന്‍ ജനത്തിനു കഴിഞ്ഞാല്‍അതോടെഇതിനൊക്കെ അറുതിവരുമെന്നതിനു യാതൊരുസംശയവുമില്ല.
പ്രതികാരത്തിന്റെ പേരില്‍തകര്‍ക്കപ്പെടേണ്ടതല്ലആരാധനാലയങ്ങള്‍. അങ്ങനെ തകര്‍ക്കപ്പെട്ടാല്‍അതില്‍വിശ്വസിക്കുന്നവരുടെഹൃദയമാണ്തകര്‍ക്കപ്പെടുന്നത്. അവരുടെവിശ്വാസത്തെയാണ്ചവിട്ടിമെതിക്ക പ്പെടുന്നത്. അങ്ങനെ തക ര്‍ക്കപ്പെട്ട ആരാധനാലയത്തിന്റെസ്ഥാനത്ത് മറ്റൊരുആരാധനാലയം വന്നാല്‍അവിടെദൈവസ്പര്‍ശംഉണ്ടാകുമോ. ഈ സത്യം ജനങ്ങള്‍ ചിന്തിക്കേണ്ട കാലമതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യനെ നന്മ യിലേക്ക് നയിക്കാന്‍ പഠിപ്പിക്കുന്ന മതങ്ങളുടെമഹത്വമറിയാതെ മനുഷ്യരുടെഇടയില്‍മതിലുകള്‍ തീര്‍ക്കാന്‍ ആ മതമുപയോഗിക്കുന്നവരെ ജനം തിരിച്ചറി ഞ്ഞാല്‍ ഇനിയും ഒരു ആ രാധനാലയവും തകര്‍ക്കപ്പെടുകയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക