Image

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുക: നവയുഗം

Published on 19 December, 2018
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുക: നവയുഗം
അല്‍ ഖോബാര്‍:  സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്ന ഈ കാലഘട്ടത്തില്‍, നാട്ടിലേയ്ക്ക് തിരികെ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്  കൂടുതല്‍ മുന്‍ഗണന നല്‍കി നടപ്പിലാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍തുഗ്ബ മേഖല സംയുക്ത കണ്‍വെന്‍ഷന്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ തുഗ്ബ മേഖല സെക്രട്ടറി ദാസന്‍ രാഘവന്റെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം കോബാര്‍ മേഖല  തുഗ്ബ മേഖല എന്നിവയുടെ സംയുക്ത സമ്മേളനം, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കേന്ദ്രട്രഷറര്‍ സാജന്‍ കണിയാപുരം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍ എന്നിവര്‍ ക്യാമ്പയിനുകളെക്കുറിച്ചും, ഭാവിപരിപാടികളെക്കുറിച്ചും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും  സംസാരിച്ചു.

നവയുഗം കോബാര്‍ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂര്‍ സ്വാഗതവും,  കേന്ദ്രകമ്മിറ്റിഅംഗം ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.

അല്‍ കോബാര്‍, തുഗ്ബ എന്നീ മേഖലകളില്‍ നിന്നുള്ള യൂണിറ്റ് ഭാരവാഹികള്‍,മേഖല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുക: നവയുഗംകേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുക: നവയുഗംകേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക