Image

നോട്ടു നിരോധനം കാരണം നാല്‌ പേര്‍ മരണപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍

Published on 19 December, 2018
നോട്ടു നിരോധനം കാരണം നാല്‌ പേര്‍ മരണപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: 2016ല്‍ പെട്ടെന്നു പ്രഖ്യാപിച്ച നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളാല്‍ നാല്‌ പേര്‍ മരണപ്പെട്ടതായി മോദി സര്‍ക്കാര്‍ സമ്മതിച്ചു. ഇത്‌ ആദ്യമായാണ്‌ നോട്ടു നിരോധനം ആളുകളുടെ ജീവഹാനിയിലേക്ക്‌ നയിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്‌.


മൂന്ന്‌ ബാങ്ക്‌ ജീവനക്കാരും ഒരു ഉപഭോക്താവും നോട്ടു നിരോധന സമയത്ത്‌ മരിച്ചതായി എസ്‌.ബി.ഐ അറിയിച്ചിരുന്നെന്നും ഉപഭോക്താവിന്റെ കുടുംബത്തിന്‌ നല്‍കിയ മൂന്ന്‌ ലക്ഷം ഉള്‍പ്പെടെ 44 ലക്ഷം രൂപ കുടുംബങ്ങള്‍ക്ക്‌ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക