Image

കെ.എസ്‌.ആര്‍.ടി.സിയിലുണ്ടായത്‌ വലിയ പ്രതിസന്ധി: തച്ചങ്കരി

Published on 19 December, 2018
കെ.എസ്‌.ആര്‍.ടി.സിയിലുണ്ടായത്‌ വലിയ പ്രതിസന്ധി: തച്ചങ്കരി

തിരു: താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്‌ പിന്നാലെ കെ.എസ്‌.ആര്‍.ടി.സിയിലുണ്ടായത്‌ വലിയ പ്രതിസന്ധിയെന്ന്‌ എം.ഡി ടോമിന്‍ ജെ. തച്ചങ്കരി. ബസ്‌ സര്‍വീസ്‌ മുടങ്ങിയെങ്കിലും വരുമാനത്തില്‍ കുറവുണ്ടായിട്ടില്ല.

പി.എസ്‌.സി നിയമനങ്ങള്‍ അതിവേഗത്തിലാക്കിയെന്നും പരിശീലനം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും തച്ചങ്കരി പറഞ്ഞു. വാര്‍ത്താ ലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരക്കില്ലാത്ത ട്രിപ്പുകള്‍ വെട്ടികുറച്ചത്‌ വഴി സ്ഥാപനത്തിന്‌ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു. തൊഴിലാളികളുടെ സഹകരണം കൊണ്ടാണ്‌ ഈ നേട്ടം കൈവരിച്ചത്‌. സഹപ്രവര്‍ത്തകര്‍ പിരിഞ്ഞു പോയ സാഹചര്യത്തിലും തൊഴിലാളികള്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന്റെ ഫലം കൂടിയാണിതെന്നും തച്ചങ്കരി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക