Image

ജിസാറ്റ്‌ 7എ ഇന്ന്‌ വിക്ഷേപിക്കും

Published on 19 December, 2018
ജിസാറ്റ്‌ 7എ ഇന്ന്‌ വിക്ഷേപിക്കും


ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്‌ 7എ ഇന്ന്‌ വൈകിട്ട്‌ 4.10ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന്‌ വിക്ഷേപിക്കും. കൗണ്ട്‌ ഡൗണ്‍ ഇന്നലെ ഉച്ചക്ക്‌ 2.10ന്‌ ആരംഭിച്ചു.

ജി എസ്‌ എല്‍ വി എഫ്‌-11 റോക്കറ്റാണ്‌ 2,250 കിലോഗ്രാം ഭാരം വരുന്ന ഉപഗ്രഹത്തെ ഭ്രണപഥത്തിലെത്തിക്കുക. എട്ടു വര്‍ഷമാണ്‌ ഉപഗ്രഹത്തിന്റെ കാലാവധി. ജി എസ്‌ എല്‍ വി ശ്രേണിയിലെ 13 ാം വിക്ഷേപണ വാഹനമായ ജി എസ്‌ എല്‍ വി എഫ്‌-11 മൂന്നു ഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ്‌ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക