Image

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി മന്ത്രി എം.എം. മണി

Published on 19 December, 2018
ശബരിമലയില്‍ യുവതികള്‍  ദര്‍ശനം  നടത്തിയതായി മന്ത്രി എം.എം. മണി
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച്‌ ദര്‍ശനം നടത്തിയതായി വൈദ്യുത മന്ത്രി എം.എം. മണി. സര്‍ക്കാര്‍ സംരക്ഷണയിലാണോ യുവതികള്‍ ശബരിമലയില്‍ പോയതെന്ന ചോദ്യത്തിന്‌ സര്‍ക്കാര്‍ ഇന്നുവരെ അവിടെ സ്‌ത്രീകള്‍ പോയിട്ടില്ലെന്ന്‌ പറഞ്ഞോ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.

ശബരിമലയില്‍ എല്ലാം നടന്നിട്ടുണ്ട്‌. പത്രവും ചാനലുകാരുമാണ്‌ ഇതൊന്നും അവിടെ നടന്നിട്ടില്ലെന്ന്‌ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യുവതികള്‍ക്ക്‌ സംരക്ഷണം നല്‍കാനല്ലെങ്കില്‍ ശബരിമലയില്‍ ഇത്രയേറെ സുരക്ഷ ഒരുക്കേണ്ടതില്ലായിരുന്നു. ജനുവരി ഒന്നിലെ വനിതാ മതില്‍ ഗിന്നസ്‌ റെക്കോഡ്‌ സൃഷ്ടിക്കും.

അതിനെതിരെ യു.ഡി.എഫും, ബി.ജെ.പി.യും പറയുന്നത്‌ കാര്യമാക്കുന്നില്ല. വേണ്ടി വന്നാല്‍ പുരുഷന്‍മാരും മതിലില്‍ പങ്കു ചേരുമെന്ന്‌ എം.എം മണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക