Image

സുധീര്‍ ബാബു കോട്ടയം കളക്ടര്‍

Published on 19 December, 2018
സുധീര്‍ ബാബു കോട്ടയം കളക്ടര്‍

തിരുവനന്തപുരം: കോട്ടയം കളക്ടറായി പി.കെ. സുധീര്‍ ബാബുവിനെ സര്‍ക്കാര്‍ നിയമിച്ചു. ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. ഹയര്‍സെക്കന്‍ററി ഡയറക്ടറായി അദ്ദേഹം സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു.

കോട്ടയം കളക്ടറായിരുന്ന ബി.എസ്‌.തിരുമേനിയെ ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടറായി മാറ്റി നിയമിക്കും. എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍ കമീഷണറുടെ അധിക ചുമതല കൂടി അദ്ദേഹത്തിന്‌ നല്‍കും.

പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവിന്‌ ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്‍റെ അധിക ചുമതല കൂടി സര്‍ക്കാര്‍ നല്‍കി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സിഎംഡി സഞ്‌ജീവ്‌ കൗശിക്‌ നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ധനകാര്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും.

വ്യവസായ വകുപ്പ്‌ സെക്രട്ടറി സഞ്‌ജയ്‌ എം. കൗള്‍ പരിശീലനത്തിന്‌ പോകുന്നതിനാല്‍ ധനകാര്യവകുപ്പ്‌ സെക്രട്ടറി ഷര്‍മിള മേരി ജോസഫിനെ കെഎസ്‌ഐഡിസി എംഡിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഡോ. ഷര്‍മിള മേരി ജോസഫ്‌ വ്യവസായ വകുപ്പ്‌ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക