Image

ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ പ്രത്യേക കര്‍മ്മ സമിതി

Published on 19 December, 2018
ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ പ്രത്യേക കര്‍മ്മ സമിതി

ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കാനൊരുങ്ങി വ്യാപാരി വ്യവസായ മേഖല. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇതിനായി 31 സംഘടനകളുടെ യോഗം ചേരുന്നു. സിപിഎം അനുഭാവമുളള വ്യാപാരി വ്യവസായി സമിതി അടക്കം യോഗത്തില്‍ സന്നിഹിതരാകുമെന്നാണ് അറിവ്.

ഹര്‍ത്താലില്‍ ദുരിതം നേരിടുന്ന മേഖലകളെ ഒന്നിപ്പിച്ച്‌ ഇതിനെതിരെ പോരാടുകയാണ് ലക്ഷ്യം. ഹര്‍ത്താല്‍ ദിനങ്ങളില്‍ വലിയ നഷ്ടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഒന്നിച്ച്‌ ചേര്‍ന്ന് ഇതിനൊരു പ്രതിവിധി കാണാനായി തീരുമാനിച്ചിരിക്കുന്നത്.

ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസ്സ് ഉള്‍പ്പെടെ നിരത്തിലിറക്കാനും യോഗം തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു.

യോഗത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ പ്രത്യേക കൂട്ടായ്മക്ക് രൂപം നല്‍കും. നഷ്ടപരിഹാര കേസുകള്‍ ഈ കൂട്ടായ്മയാവും നടത്തുക. ഹോട്ടല്‍ ഉടമകളുടെ സംഘടന, സ്വകാര്യ ബസ് മേഖലയിലെ മൂന്ന് പ്രധാന സംഘടനകള്‍ തുടങ്ങി 31 സംഘടനകളുടെ പ്രതിനിധികള്‍ വ്യാഴാഴ്ചത്തെ യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക