Image

ബസ്സില്‍ കണ്ടക്ടര്‍മാരില്ല: കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പലതും മുടങ്ങി

Published on 19 December, 2018
ബസ്സില്‍ കണ്ടക്ടര്‍മാരില്ല: കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പലതും മുടങ്ങി

താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ താളംതെറ്റിയതോടെ കൃത്യസമയത്ത് ബസ് കിട്ടാതായതോടെ യാത്രക്കാരും വലഞ്ഞു. മാനന്തവാടി ഡിപ്പോയില്‍ 35-ലധികം സര്‍വീസുകള്‍ മുടങ്ങി. കല്പറ്റ ഡിപ്പോയില്‍ 16, സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ 25 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങിയത്. കല്പറ്റയില്‍നിന്ന്‌ രണ്ട് കോഴിക്കോട് സര്‍വീസുകള്‍ മുടങ്ങിയതൊഴിച്ചാല്‍ മൂന്ന് ഡിപ്പോകളില്‍ നിന്ന്‌ ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം ഓടിയിരുന്നു. കോടതിവിധി പ്രകാരം ജില്ലയില്‍ 201 കണ്ടക്ടര്‍മാരെയാണ് തിങ്കളാഴ്ച ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 53 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വീസുകള്‍ മുടങ്ങാന്‍ തുടങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്ക് ഉണ്ടായിരുന്ന സര്‍വീസുകളില്‍ കുറേ വെട്ടിക്കുറച്ചു.

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക