Image

തപാല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം

Published on 19 December, 2018
തപാല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം
സേവന വേതന പരിഷ്കരണം സംബന്ധിച്ച കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണ തപാല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിച്ചു. 12 വര്‍ഷം, 24 വര്‍ഷം, 36 വര്‍ഷം എന്നിങ്ങനെ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് സര്‍വീസ് വെയ്റ്റേജ് അനുവദിക്കുക, ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതിന് 2016 മുതല്‍ മുന്‍കാലപ്രാബല്യം നല്‍കുക, ജി.ഡി.എസ്. ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കഴിഞ്ഞ മേയ് 22 മുതല്‍ ജി.ഡി.എസ്. ജീവനക്കാര്‍ സമരം നടത്തിയിരുന്നു. 16 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും ജി.ഡി.എസ്. ജീവനക്കാര്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക