Image

എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്മ വ്യാഴാഴ്ച ആലപ്പുഴയില്‍നിന്ന്‌ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച്‌

Published on 19 December, 2018
 എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്മ വ്യാഴാഴ്ച ആലപ്പുഴയില്‍നിന്ന്‌ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച്‌
 ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആലപ്പുഴയില്‍നിന്ന്‌ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച്‌ സംഘടിപ്പിക്കും. രാവിലെ ആറിന് ആലപ്പുഴ ഡിപ്പോയില്‍നിന്ന്‌ ആരംഭിക്കുന്ന മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം നാലായിരത്തോളംപേര്‍ പങ്കെടുക്കുമെന്ന് എം പാനല്‍ ജീവനക്കാരുടെ പ്രതിനിധി ദിനേശ് ബാബു പറഞ്ഞു . ബുധനാഴ്ച വൈകീട്ട് അഞ്ചിന് മാര്‍ച്ചിന്റെ ഉദ്ഘാടനം നടക്കും. വ്യാഴാഴ്ച രാവിലെ ആറിന് കാല്‍നടയായി തുടങ്ങുന്ന മാര്‍ച്ച്‌ ഹരിപ്പാട്ടെത്തി വിശ്രമിക്കും. വെള്ളിയാഴ്ച കരുനാഗപ്പള്ളി, ശനിയാഴ്ച കൊല്ലം, ഞായറാഴ്ച ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ക്യാമ്ബ്. തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക