Image

കാലിഫോര്‍ണിയ സെന്‍ട്രല്‍വാലി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍

Published on 19 December, 2018
കാലിഫോര്‍ണിയ സെന്‍ട്രല്‍വാലി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍
സാന്‍ ഫ്രാന്‍സിസ്‌കോ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ വാലി - കാലിഫോര്‍ണിയ (MACC) യുടെ 2019 -2020 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു.അനില്‍ ജോസഫ് മാത്യു (പ്രസിഡന്റ്) മനപ്പേരുങ്ങേലില്‍ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെ തെരഞ്ഞെടുത്തു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പുതിയ ടീം ഭാരവാഹിത്വം ഏറ്റുവാങ്ങി. നമ്മുടെ മലയാളി യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അസ്സോസിയന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുമെന്നും സ്ഥാനാരോഹണത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിച്ച നിയുക്ത പ്രസിഡന്റ് അനില്‍ ജോസഫ് മാത്യു പറഞ്ഞു.

അനില്‍ ജോസഫ് മാത്യു (പ്രസിഡന്റ് ), ദീപാ ക്ലീറ്റസ് ( വൈസ് പ്രസിഡന്റ് ), മനു പെരിങ്ങേലില്‍ ( സെക്രട്ടറി), മോളി ഒരികൊമ്പില്‍ (ജോയിന്റ് സെക്രട്ടറി), അജേഷ് കല്ലുപുരയ്ക്കല്‍ (ട്രഷറര്‍), അവിനാഷ് തലവൂര്‍ (പബ്ലിക് റിലേഷന്‍സ്)
കമ്മിറ്റി അംഗംങ്ങള്‍: പ്രവീണ്‍ കുമാര്‍, കുര്യന്‍ ഇടിക്കുള, മോനച്ചന്‍ തോമസ്, റെനി അലക്സാണ്ടര്‍, ജോസഫ് തോമസ്, തോമസ് കുട്ടി വരവുകാലയില്‍.

ന്യൂസ് റിപ്പോര്‍ട്ട്: അവിനാഷ് തലവൂര്‍ (പബ്ലിക് റിലേഷന്‍സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക