Image

പ്രസാദത്തില്‍ നിന്ന്‌ വിഷം കലര്‍ന്ന്‌ 14 പേര്‍ മരിച്ച സംഭവം: വിഷം കലര്‍ത്തിയത്‌ ക്ഷേത്രപൂജാരി

Published on 19 December, 2018
പ്രസാദത്തില്‍ നിന്ന്‌ വിഷം കലര്‍ന്ന്‌ 14 പേര്‍ മരിച്ച സംഭവം: വിഷം കലര്‍ത്തിയത്‌ ക്ഷേത്രപൂജാരി
കര്‍ണാടക മൈസൂരുവിലെ ചാമരാജ നഗര്‍ സുലിവഡി ഗ്രാമത്തിലെ കിച്ചു മറാന്‍ഡ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച്‌ 11 പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും 82 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ നാല്‌ പേര്‍ അറസ്റ്റില്‍.

പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്‌ ക്ഷേത്രപൂജാരി ദൊഡ്ഡയ്യയും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്‌ ഹിമ്മാടി മഹാദേവ സ്വാമി എന്നിവരടക്കം നാല്‌ പേരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മഹാദേവസ്വാമിയുടെ നിര്‍ദേശ പ്രകാരമാണ്‌ പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന്‌ ക്ഷേത്രപുജാരി പൊലീസിനോട്‌ പറഞ്ഞു. ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒര്‍ഗാനോഫോസ്‌ഫേറ്റ്‌ വിഭാഗത്തില്‍പ്പെട്ട മാരകവിഷം കലര്‍ത്തിയതായി ഫൊറന്‍സിക്‌ വിഭാഗം കണ്ടെത്തിയിരുന്നു.

പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ക്കൊടുവിലാണ്‌ ഭക്തര്‍ക്ക്‌ തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കിയത്‌. ഇത്‌ കഴിച്ചവര്‍ പെട്ടെന്ന്‌ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രസാദം കഴിച്ച കാക്കകളും ചത്തുവീണു.

ക്ഷേത്രനടത്തിപ്പ്‌ സംബന്ധിച്ച്‌ രണ്ട്‌ വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ ഭാഗമാണോ സംഭവമെന്ന്‌ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക