Image

സിനിമ സീരിയല്‍ നടന്‍ ഗീഥസലാം അന്തരിച്ചു

Published on 19 December, 2018
സിനിമ സീരിയല്‍ നടന്‍ ഗീഥസലാം അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്ര നടന്‍ ഗീഥ സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്ന അദേഹം ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സിനിമ സീരിയല്‍ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍ അദേഹം വേഷപ്പകര്‍ച്ച നടത്തി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ഗ്രാമഫോണ്‍, റോമന്‍സ്, ഈ പറക്കും തളിക, കൊച്ചിരാജാവ്,വെള്ളിമൂങ്ങ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 32 വര്‍ഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു. ചങ്ങനാശ്ശേരി ഗീഥ എന്ന നാടക സമിതിയില്‍ അഞ്ച് വര്‍ഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടര്‍ന്നാണ് പേരിനൊപ്പം ഗീഥ ചേര്‍ക്കപ്പെടുന്നത്. 

1980 ല്‍ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് അദേഹം ആദ്യമായി അഭിനയിക്കുന്നത്. 82 സിനിമകളില്‍ പല വേഷങ്ങളില്‍ തിളങ്ങിയ ഗീഥ സലാം ഏഴിലം പാല, അമ്മക്കിളി, അമ്മത്തൊട്ടില്‍, താലി, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക