Image

ശബരിമല സംഘര്‍ഷം അമേരിക്കയിലും വ്യാപിപ്പിക്കാന്‍ ഏജന്റുമാര്‍ എത്തിയിരിക്കുന്നു (സുരേന്ദ്രന്‍ നായര്‍)

Published on 19 December, 2018
ശബരിമല സംഘര്‍ഷം അമേരിക്കയിലും വ്യാപിപ്പിക്കാന്‍ ഏജന്റുമാര്‍ എത്തിയിരിക്കുന്നു (സുരേന്ദ്രന്‍ നായര്‍)
വളരെ വര്‍ഷങ്ങളായി ജാതിമത ഭേദമന്യേ എല്ലാ മലയാളികളും സൗഹാര്‍ദപരമായി പരസ്പരം സഹായിച്ചു കഴിഞ്ഞു വരുന്ന അമേരിക്കന്‍ മണ്ണിലേക്ക് ചേരിതിരുവിന്റെയും ജാതി വിദ്വേഷത്തിന്റെയും വിത്തുവിതക്കാന്‍ ആരുടെയോ ദല്ലാളനായി ഒരു കാവി വസ്ത്രധാരി കടന്നു വന്നിരിക്കുന്നു.

ദൈനംദിന ജീവിതത്തിലെ പിരിമുറുക്കങ്ങളില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ ആത്മീയതയും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന സമൂഹങ്ങളില്‍ ധര്‍മ്മവിചാരം ചെയ്യാനെന്ന പേരില്‍ ആകര്‍ഷകമായ പുരാണ കഥാപാത്രങ്ങളെ മറയാക്കി ശബരിമല വിഷയത്തെ വ്യാജമായി വ്യാഖ്യാനിച്ചു കുപ്രസിദ്ധി നേടാന്‍ ശ്രമിക്കുന്ന ഇയാളുടെ ഇപ്പോഴത്തെ കളംമാറ്റത്തെ ഹിന്ദു സമൂഹം ഒന്നാകെ തള്ളിക്കളയണമെന്ന് അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ വിശ്വാസികളുടെയും സംയുക്ത കൂട്ടായ്മയായ സേവ് ശബരിമല യൂ എസ് എ , കര്‍മ്മ സമിതി ആവശ്യപ്പെടുന്നു.

പഞ്ചനക്ഷത്ര സമാനമായ ആഡംബര ആശ്രമം പണിഞ്ഞു വിദേശ വിനോദസഞ്ചാരികള്‍ക്കു വിരുന്നൊരുക്കുന്ന ഇയാള്‍ പ്രശസ്തമായ സന്യാസമഠങ്ങളില്‍ കടന്നു കുടി ആത്മവിദ്യ അഭ്യസിച്ച ശേഷം അവിടെനിന്നും പുറത്തു കടക്കുകയോ പുറത്താക്കുകയോ ചെയ്തു കുറേക്കാലമായി ആദ്ധ്യാത്മിക കച്ചവടവും തീര്‍ഥയാത്ര മാമാങ്കങ്ങളും നടത്തിവരുന്ന സമ്പന്നനായ കച്ചവടക്കാരനുമാണ്.

ഹൈന്ദവ പ്രമാണങ്ങളിലെ വ്യാഖ്യാന സ്വാതന്ത്ര്യം മുതലെടുത്തുകൊണ്ടു ഏകമായ ഈശ്വര സങ്കല്‍പ്പത്തെ ഗൂഢലക്ഷ്യത്തോടെ ദുര്‍വ്യാഖ്യാനം ചെയ്യുകയും നിഷ്കളങ്കരായ വിശ്വാസികള്‍ സംഘടിപ്പിച്ചു കൊടുക്കുന്ന സന്ദര്‍ശക വിസ ദുര്‍വിനിയോഗം ചെയ്യുകയും ചെയ്യുന്ന ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാ മതങ്ങളിലെയും ആരാധ്യനായ ആചാര്യന്മാരെ അമേരിക്കയിലേക്ക് ക്ഷണിക്കാന്‍ കഴിയാത്ത സാഹചര്യം പോലും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പലരും ഭയപ്പെടുന്നു.

ഉദാത്തമായ ഈശ്വര സങ്കല്‍പ്പത്തിന്റെ കേദാര ഭൂമിയായ ക്ഷേത്രങ്ങളും പള്ളികളും നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരുന്ന ആചാര അനുഷ്ടാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാകാതിരിക്കുന്നിടത്തോളം അവിടങ്ങളിലെ വിശ്വാസികളുടെ നിയന്ത്രണങ്ങള്‍ക്ക് മാത്രം വിധേയമായിരിക്കണമെന്ന പൊതു തത്വമാണ് ലോകത്തു എവിടെയും പുലര്‍ന്നു പോരുന്നത്. ശബരിമലയില്‍ തുടര്‍ന്നുപോരുന്ന ആചാരക്രമങ്ങള്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഇതര മതാചാര്യന്മാര്‍ രംഗത്ത് വന്നതും അതുകൊണ്ടു തന്നെയാണ്.

മതവും ജാതിയും രാഷ്ട്രിയവും വേര്‍തിരിച്ചു നിര്‍ത്തി മലയാളികള്‍ ഒന്നടങ്കം ഓണവും വിഷുവും ക്രിസ്തുമസും സസന്തോഷം ആഘോഷിക്കുന്ന അമേരിക്കയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആദ്ധ്യാത്മിക വാണിഭം നടത്താന്‍ ആരുതന്നെ ശ്രമിച്ചാലും മലയാളികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും കര്‍മ്മസമിതി തുടര്‍ന്ന് അഭ്യര്‍ഥിച്ചു.

ശബരിമല കര്‍മസമിതിക്കുവേണ്ടി
സുരേന്ദ്രന്‍ നായര്‍
Join WhatsApp News
observer 2018-12-19 21:02:02
ശശികലയെയും ഗോപാലകൃഷ്ണനെയും ഇവിടെ കൊണ്ട് വന്നു നീചമായ വര്‍ഗീയത പറയുന്നവരാണ് ഈ പുണ്യം പരയുന്നത്. ഈ രാജ്യത്ത് ഈ കളി വേണോ? ഇന്ത്യയിലേക്ക് തിരിച്ചുപോകുക. ആര്‍.എസ.എസ്. ആണെങ്കില്‍ ആരെയും തല്ലാം കൊല്ലാം ആരും ചോദിക്കില്ലല്ലോ.
അല്പമെങ്കിലും എതിരിടാന്‍ കഴിയുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ക്കാണ്. അവരെ ദുര്‍ബലപ്പെടുത്താനുള്ള ഏതു നീക്കവും ചെറുക്കണം 
Thinker 2018-12-19 22:22:58
100 percent i support the Observer. The above RSS/BJP/Sangaparivar group very often bring sasikala, goplalaksrishnan, Rahul eswar to this great secular USA. The same fundamentalist group preach poision in india and in usa. What a pity? Ariyum thinnu Asarichayum kadichu ennittum pattikku murukurppu ennapolayanu ningal parayunnathu. For Sabarimala issue also this fundamental group did some kind of jatha ( kerala sabarimala model jatha in USA. Waht a pity, senseless jatha. USA is a secular country here all ladies can go in every temple , churches even in sabarimala without caste creed, equal opportunity, equlaity. That is USA and that is God. Do not be BJP and narrow minded man. As a thinker we need more and more secular people. In india Mody type people must go and lket him do tea business ok. Do not shake your tailes please
Darman 2018-12-20 14:16:13
അല്ല സുരേന്ദ്രൻ നായരേ ഈ കാഷായ വസ്ത്രധാരിയുമായി ഒരു ധർമ്മ സംവാദത്തിന് തയ്യാറായാൽ പ്രശ്നം തീരുമല്ലോ!

V. George 2018-12-20 12:36:45
America is not the place for spreading your bigotry, racism and discrimination against woman. This is the great land that elevated Condalissa Rice, Hillary Clinton, Sarah Palin and our own Nikki Haley as Secretary of State, Governor and Ambassador positions. This is the nation and people who elected and elevated an African American to White House. Here the woman has the freedom to wear tops to cover their breast unlike NANGELI. The grandchildren of the cowards who tortured Nageli set arson to Swamiji's Ashram and attempted kill him few months ago. Please stop spreading hatred. If you have the audacity and knowledge to challenge Swamiji come forward and have an open discussion with him. Stabing him from behind is not the right hing to do. Swamiji don't need your approval to visit this great nation that stands for the freedom and justice for all including woman. Swamiji will visit America many more times and there will be lot of people who are not supersticious to listen him. If you have the knowledge to explain Vedas and Upanishads, please disclose the portions prohibiting ladies from worshipping God Almighty.
V. George
മേല്‍ അനങ്ങാത്ത മേല്‍ ജാതി 2018-12-22 07:53:42

എം.എൻ. കാരശ്ശേരി :

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്ക്കാരത്തെ കാൽച്ചുവട്ടിലാക്കാൻ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടിയും വന്നില്ല.

ശാരീരിക അധ്വാനത്തെ അവമതിച്ചു എന്നതാണ് ആർഷഭാരതസംസ്ക്കാരം തലമുറകളോട് ചെയ്ത ഏറ്റവും വലിയ ക്രൂരകൃതം.

അതിവിദഗ്ദ്ധമായ കൈവിരുതൂം കലാവിരുതും സമ്മേളിപ്പിച്ച് സുന്ദരമായ മൺകുടങ്ങളും കലങ്ങളും നിർമ്മിച്ചവൻ വെറും കൊശവൻ.

മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും തീർത്ത് അതിശയിപ്പിച്ച തച്ചൻ ജാതിയിൽ നീചൻ.

വെട്ടിത്തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ മെനഞ്ഞ തട്ടാൻ പിന്നോക്കം

ഇരുമ്പുപണിക്കാരൻ ജാതിയിൽ വെറും തുരുമ്പ്.

കോടിയ ചളുങ്ങിയ നമ്മുടെ മുഖങ്ങളെ മിനുക്കി പഞ്ചാരകുട്ടപ്പന്മാരാക്കുന്ന ബാർബർ മ്ളേച്ഛൻ മലയാളസിനിമയിലെ സ്ഥിരം പരിഹാസപാത്രം.

മണ്ണിൽ പണിയെടുത്ത് നൂറുമേനി കാർഷികവിപ്ളവം നടത്തിയ പുലയൻ ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളവൻ.

ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാരുടെ ജീവിതം സൂഖപ്രദമാക്കിയ പറയൻ അധ:കൃതരിൽ അധ:കൃതൻ.

അധ്വാനിച്ച എല്ലാ മനുഷ്യരേയും ഹീനജാതിയാക്കി മാറ്റിയ ഭാരതീയസംസ്ക്കാരത്തെ എന്തുജോലിയും ചെയ്യാൻ മടിയില്ലാത്ത സായിപ്പ് വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കോളനിയാക്കി.

ഇന്ത്യ ഇന്നും പിന്നോക്കാവസ്ഥയിൽ തുടരാനുള്ള ഒരു കാരണം വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും പൂച്ഛവും വെറുപ്പുമാണ്.

കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ലെന്ന് ബുക്കർ ടി വാഷിംഗ്ടൺ പറഞ്ഞത് ഒരു പക്ഷെ ഇന്ത്യയെ നിരീക്ഷിച്ചിട്ടായിരിക്കണം.

- കാരശ്ശേരി മാഷ് ഭാഷാപോഷിണിയിൽ

posted by -andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക