Image

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനക്കേസില്‍ ഹൈക്കോടതി നാളെ വിധി

Published on 20 December, 2018
കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനക്കേസില്‍ ഹൈക്കോടതി നാളെ വിധി

 കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനക്കേസില്‍ ഹൈക്കോടതി നാളെ വിധി പറയും .എം പാനല്‍ പട്ടിക നിലനിര്‍ത്തണമെന്നും കെഎസ്‌ആര്‍ടിസിയിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ എംപാനലുകാരെപുര്‍ണമായും ഒഴിവാക്കാനാവില്ലന്നും മാനുഷിക പരിഗണന നല്‍കണമെന്നും കോടതിയില്‍ ആവശ്യമുയര്‍ന്നു .ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി .

എം പാനലുകാരുടെ കക്ഷി ചേരല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല .എം പാനലുകാരെ പിരിച്ചുവിട്ടതോടെ സര്‍വ്വീസ് അവതാളത്തിലായന്ന് കെഎസ്‌ആര്‍ടിസി കോടതിയില്‍ അറിയിച്ചു .പിഎസ്‌സി പട്ടികയിലുള്ള 4051 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം ചിത്രം വ്യക്തമാവുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു .നിയമന നടപടി പുര്‍ത്തിയാവാന്‍ മുന്നാഴ്ച എടുക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

കെഎസ്‌ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിയ്ക്ക് നിയോഗിയ്ക്കാമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ ചട്ടങ്ങള്‍ അനുവദിക്കുമെങ്കില്‍ ഇങ്ങനെ ചെയ്യാം. എം പാനല്‍ നിയമനത്തിന് ചട്ടങ്ങള്‍ ലംഘിക്കാന്‍ ആരാണ് കെഎസ്‌ആര്‍ടിസിക്ക് അധികാരം നല്‍കിയതെന്ന് കോടതി ആരാഞ്ഞു .എം പാനലുകാരില്‍ ഒരു വിഭാഗം രാഷ്ട്രീയ നിയമനമല്ലേ എന്നും ചോദ്യമുണ്ടായി

അഡ്വൈസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നിഷേധിയ്ക്കരുതെന്ന് പിഎസ്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക