Image

കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം തരണമെന്ന്‌ സിഖ്‌ വിരുദ്ധ കലാപത്തിലെ പ്രതി സജ്ജന്‍ കുമാര്‍

Published on 20 December, 2018
കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം തരണമെന്ന്‌ സിഖ്‌ വിരുദ്ധ കലാപത്തിലെ പ്രതി സജ്ജന്‍ കുമാര്‍
ദില്ലി: കീഴടങ്ങാന്‍ മുപ്പത്‌ ദിവസത്തെ സമയം കൂടി തരണമെന്ന്‌ ദില്ലി ഹൈക്കോടതിയ്‌ക്ക്‌ അപേക്ഷ നല്‍കി മുന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സജ്ജന്‍ കുമാര്‍.

1984 ലെ സിഖ്‌ വിരുദ്ധ കലാപത്തില്‍ പ്രതിയായ സജ്ജന്‍ കുമാറിമനെ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ വിധിച്ചിരിക്കുകയാണ്‌. ഡിസംബര്‍ 31 ന്‌ കീഴടങ്ങാനാണ്‌ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഇത്‌ ജനുവരി 31 ആക്കിത്തരണമെന്നാണ്‌ സജ്ജന്‍ കുമാറിന്റെ അഭ്യര്‍ത്ഥന.

തനിക്ക്‌ മൂന്നു മക്കളും എട്ട്‌ കൊച്ചുമക്കളുമുണ്ടെന്നും സ്വത്തുക്കളുടെ കാര്യത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്നുമാണ്‌ സജ്ജന്‍ കുമാര്‍ തന്റെ അപേക്ഷയില്‍ പറയുന്നത്‌.

ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും സജ്ജന്‍ കുമാറിന്റെ അഭിഭാഷകന്‍ അനില്‍ ശര്‍മ്മ വ്യക്തമാക്കി. എന്നാല്‍ കലാപത്തിന്റെ ഇരകളായവര്‍ സജ്ജന്‍ കുമാറിന്‌ കീഴടങ്ങാന്‍ ഒരുമാസം കൂടുതല്‍ അനുവദിക്കുന്നതിനെതിരാണെന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്‌ എസ്‌ ഫൂല്‍കെ പറഞ്ഞു.

സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി റദ്ദാക്കിയാണ്‌ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്‌. രാജ്‌ന?ഗറിലെ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തിയ കേസിലാണ്‌ കോടതി ശിക്ഷിച്ചിരിക്കുന്നത്‌. 34 വര്‍ഷത്തിന്‌ ശേഷമാണ്‌ സജ്ജന്‍ കുമാറിന്‌ ശിക്ഷ ലഭിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക