Image

മഹാസഖ്യത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചതായി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

Published on 20 December, 2018
 മഹാസഖ്യത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചതായി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ
പാറ്റ്‌ന: ബീഹാറില്‍ മഹാസഖ്യത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചതായി ബി.ജെ.പിയില്‍ നിന്നും രാജിവെച്ച കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്‌.പി തലവനുമായ ഉപേന്ദ്ര കുശ്വാഹ.

യു.പി.എ പ്രതിനിധികളുമായി ആര്‍.എല്‍.എസ്‌.പി നേതാക്കള്‍ സംസാരിച്ചുകഴിഞ്ഞെന്നും ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപനം നടത്തുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍.

ആര്‍.ജെ.ഡി നേതാവ്‌ തേജസ്വി യാദവ്‌, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സ്ഥാപകന്‍ ജിതന്‍ രാം മജി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ്‌ അറിയുന്നത്‌. പ്രതിപക്ഷത്തു നിന്നും ശരദ്‌ യാദവും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ്‌ അറിയുന്നത്‌.

മൂന്ന്‌ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന്‌ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസ്‌ നേതൃത്വത്തേയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹം അഭിനന്ദിച്ചു.

പക്വതയും പാകവും വന്ന ഒരു നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്നും നരേന്ദ്രമോദി ഇപ്പോള്‍ ഇരിക്കുന്ന പ്രധാനമന്ത്രി കസേരിയില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം രാഹുല്‍ ഇരിക്കുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ബി.ജെ.പിയിലെ നേതാക്കളെല്ലാം അഹങ്കാരവും ധാര്‍ഷ്ട്യമുള്ളവരുമാണ്‌. പ്രത്യേകിച്ച്‌ നിതീഷ്‌ കുമാര്‍. അവരുടെയെല്ലാം സമീപനം കൊണ്ടുകൂടിയാണ്‌ എന്‍.ഡി.എയില്‍ നിന്നും വിട്ടുപോരാന്‍ തീരുമാനിച്ചതെന്നും എ.എന്‍.ഐയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

രാം വിലാസ്‌ പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്‌ ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി)യും അധികം വൈകാതെ എന്‍.ഡി.എ വിടുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക