Image

ട്രംമ്പിന്റെ അതിര്‍ത്തി മതിലിന് നാല് ദിവസംകൊണ്ട് ലഭിച്ചത് നാല് മില്യണ്‍

പി പി ചെറിയാന്‍ Published on 21 December, 2018
ട്രംമ്പിന്റെ അതിര്‍ത്തി മതിലിന് നാല് ദിവസംകൊണ്ട് ലഭിച്ചത് നാല് മില്യണ്‍
ന്യൂയോര്‍ക്ക്: അതിര്‍ത്തി സുരക്ഷാ മതില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ കലുഷിതമായിരിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയ രംഗം ശാന്തമാക്കുന്നതിന് വിമുക്തഭടന്‍ രംഗത്ത്.

ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് പല ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട വിമുക്തഭടന്‍ ബ്രയന്‍ കൊല്‍ഫേഗാണ് ഗോ ഫണ്ട് മിയിലൂടെ ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെയുള്ള നാല് ദിവസങ്ങളില്‍ നാല് മില്യണ്‍ ഡോളര്‍ നേടിയെടുത്തത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പിന് വോട്ട് ചെയ്ത 63 മില്യണ്‍ വോട്ടര്‍മാര്‍ 80 ഡോളര്‍ വീതം നല്‍കിയാല്‍ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ 5 ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്നാണ് ബ്രയാന്‍ പ്രതീക്ഷിക്കുന്നത്.

യു എസ് സെനറ്റില്‍ ട്രംമ്പ് ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ മതില്‍ നിര്‍മ്മാണത്തിന് നല്‍കാതെ ഡമോക്രാറ്റിക്ക് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബ്രയാന്‍ പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംമ്പിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രം മെനയുകയാണിവര്‍ എന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.

അധികൃതമായി അതിര്‍ത്തികടന്ന് എത്തുന്ന ക്രിമിനലുകള്‍ ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെയാണ് കൊന്നൊടുക്കുന്നതെന്നും, നികുതി ദായകര്‍ നല്‍കുന്ന പണം ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും ബ്രയാന്‍ പറഞ്ഞു.

അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുമെന്ന ട്രംമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റപ്പെടേണ്ടതാണെന്നും ഇതിന് തടസ്സം നില്‍ക്കുന്നവരെ രാജ്യസ്‌നേഹികള്‍ എന്ന് എങ്ങനെ വിളിക്കാമെന്നും ബ്രയാന്‍ ചോദിക്കുന്നു. സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ gofundme-campaign-to-help-fund-boarderwall.
ട്രംമ്പിന്റെ അതിര്‍ത്തി മതിലിന് നാല് ദിവസംകൊണ്ട് ലഭിച്ചത് നാല് മില്യണ്‍
Join WhatsApp News
ശത്രൂ ഉള്ളില്‍ അല്ലേ? 2018-12-21 10:19:04

ശത്രൂ ഉള്ളില്‍ തന്നെ ഉള്ളപോള്‍ പുറത്തു മതില്‍ കെട്ടിയാല്‍ ഉള്ളിലെ ശത്രൂ എന്നും അകത്തു തന്നെ നിന്ന് നമ്മെ നശിപ്പിക്കും.

അല്പം കണക്കുകള്‍:- അഞ്ചു ബില്യന്‍ പോയിട്ട് ൧൦൦ ബില്യന്‍ ഉണ്ടെങ്കില്‍ പോലും മതില്‍ തീരില്ല.

4 ദിവസംകൊണ്ട് 4 മില്യന്‍. 5 ബില്യന്‍ ഉണ്ടാകാന്‍ 13.65 വര്ഷം വേണം.

5 000 000 000 -/- 365 = 13.65 years.

Mexicans ? 2018-12-21 10:25:48
Trump said Mexico is paying for the Wall.
the people who are paying are Mexicans?
unnecessary wall 2018-12-21 20:02:16

A decorated Iraq War veteran whose viral online fundraiser for President Trump's border wall surpassed $12 million on Friday has an extensive history of creating and profiting from fake, inflammatory news and conspiracy theories.

Fundraisers for a border wall between the US and Mexico aren't new — Arizona's only raised about $265,000, but Brian Kolfage’s GoFundMe campaign quickly took the internet by storm, topping $12.7 million early Friday, just five days after going live. His $1 billion goal is the largest in GoFundMe's history, the company said. And all of it, he pledges, will go to the Trump administration for the purpose of building president's long-promised wall.

Opinion 2018-12-22 00:20:22
Take money form Bobby and Kunthara.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക