മാര്‍ത്തോമ ചെറിയ പള്ളിക്കു സമീപം വ്യാഴാഴ്ച രാവിലെ എത്തിയ ഫാ. തോമസ് പോള്‍ റന്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പള്ളിയില്‍ കയറാന്‍ അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ വൈദികന് ഉറച്ചുനിന്നതോടെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പോലീസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണു ഫാ. തോമസ് പോള്‍ റന്പാന് വ്യാഴാഴ്ച രാവിലെ 10.20ന് എത്തിയത്.
എന്നാല്‍ പ്രതിഷേധവുമായി പള്ളിയിലും മുറ്റത്തും ആയിരക്കണക്കിനു വിശ്വാസികളും നിലയുറപ്പിച്ചതോടെ ഫാ. തോമസ് പോള്‍ റന്പാനു പള്ളിയില്‍ കയറാന്‍ സാധിച്ചില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല