Image

വിജയ്‌ സേതുപതി `മാര്‍ക്കോണി മത്തായി `യില്‍ ജയറാമിനൊപ്പം

Published on 21 December, 2018
വിജയ്‌ സേതുപതി  `മാര്‍ക്കോണി മത്തായി `യില്‍ ജയറാമിനൊപ്പം
തമിഴകവും കടന്ന്‌ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കള്‍ ശെല്‍വന്‍ വിജയ്‌ സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു.

പ്രശസ്‌ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ` മാര്‍ക്കോണി മത്തായി ` യിലാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ്‌ സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.

സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ നായികയാവുന്നു.

അജു വര്‍ഗ്ഗീസ്‌,ഹരീഷ്‌ കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ്‌ ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്‌,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ്‌ മറ്റു പ്രമുഖ താരങ്ങള്‍.

സനില്‍ കളത്തില്‍,റെജീഷ്‌ മിഥില എന്നിവര്‍ ചേര്‍ന്ന്‌ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍,ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക്‌ എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍ഷമീര്‍ മുഹമ്മദ്‌. മത്തായി യായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ്‌ സേതുപതി പ്രത്യക്ഷ്യപ്പെടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക