വാഷിംങ്ങ്ടണ്: അതിര്‍ത്തി മതില് പണിയാന്‍ കോണ്‍ഗ്രസ്5 ബില്യന്‍ അനുവദിക്കുന്ന ബില്‍ പാസാക്കിയെങ്കിലും സെനറ്റ് അത് അംഗീകരിക്കുമോ എന്ന് ഇന്നറിയാം. സെനറ്റ് അംഗീകരിച്ചില്ലെങ്കില്‍ ഇടക്കാല് ബജറ്റില്‍ ഒപ്പ് വയ്ക്കില്ലെന്നും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫെഡറല്‍ ഗവണ്മെന്റ് അടച്ചിടുമെന്നും ജോലിക്കാരെവിടുതല് ചെയ്യുമെന്നുമാണു പ്രസിഡന്റ് ട്രമ്പിന്റെ ഭീഷണി.
നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 217 - 185 വോട്ടുകള്‍ക്കാണു 5 ബില്യന്‍ അനുവദിച്ചത്. ജനുവരിയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്യുന്നതോടെ ഭൂര്പക്ഷം ഡമോക്രാറ്റുകള്ക്കാകും.
മതില് ഇല്ലാതെ അനധിക്രുത കുടിയേറ്റം തടയുക അസാധ്യമാണന്നാണു ട്രമ്പിന്റെ നിലപാട്. എന്നാല്‍ അതിനു മറ്റു വഴികള്‍ ആരായണമെന്നു ഡമോക്രാറ്റുകള്‍ നിര്‍ദേശിക്കുന്നു.
സെനറ്റില്‍50 അംഗങ്ങള്‍ അനുവദിച്ചാലെ ഇതെപറ്റി ചര്‍ച്ച നടത്താന്‍ മജോറിട്ടി ലീഡര്‍ മിച്ച് മകോണലിനാവു. ബില്‍ പാസാകണമെങ്കില്‍ ഡമോക്രാറ്റുകളുടെ ഫിലിബസ്റ്റര്‍ മറികടക്കേണ്ടി വരും അതിനു 60 വോട്ട് വേണം.ഒന്‍പതു ഡമോക്രാറ്റുകളെങ്കിലും പിന്തുണച്ചാലെ അതു നടക്കു. അതിനു സാധ്യത കുറവാണു. അങ്ങനെ വന്നാല്‍ ഗവണ്മെന്റ് ഭാഗികമായി അടച്ചിടേണ്ടി വരും.
ഗവണ്മെന്റിന്റെ 75 ശതമാനം പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ബില്‍ നേരത്തെ പാസാക്കിയിരുന്നു. അതിനു അടുത്ത സെപറ്റംബര്‍ വരെ കാലാവധിയുണ്ട്. ബാക്കി പ്രവര്ത്തനനങ്ങളെയാണു അടച്ചിടല്‍ ബാധിക്കുക.ഹോം ലാന്‍ഡ് സെക്യൂരിറ്റി, ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവയെയൊക്കെ അതു ബാധിക്കും. അത്യാവശ്യ ജോലിക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും.
ഇതേ സമയം സിറിയയില്‍ നിന്നു അമേരിക്കന്‍ സൈന്യത്തെ പിന് വലിക്കാനുള്ള ട്രമ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജി വയ്ക്കുന്ന പ്രതിരോധ സെക്രട്ടറി ജനറല്‍ ജയിംസ് മാറ്റിസിന്റെ അഭാവം പൊതുവെ ആശങ്കയുണര്‍ത്തി. ആരുടെയും അഭിപ്രായം തേടാതെ സ്വയം തീരുമാനമെടുക്കുന്ന ട്രമ്പ് ലോക രംഗത്തു തന്നെ അപകടകരമായ മാറ്റം ഉണ്ടാക്കുമെന്ന ഭീതിയിലാണു നിരീക്ഷകര്‍.
ഇത്രയും വിവരങ്ങള്‍ പുറത്തു വന്നിട്ടും, കൂടെ ഉള്ള അനേകരും കുറ്റം സമ്മതിക്കുകയും ചെയിതിട്ടും ട്രുംപൊരു കുറ്റവാളി അല്ല എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങളുടെ ബുദ്ദി വികാസം വളരെ ചെറിയത് ആണ്.