Image

നമ്മുടെ ഉളളിലെ പ്രകാശന്‍മാര്‍!! (രഘുനാഥന്‍ പറളി)

Published on 21 December, 2018
നമ്മുടെ ഉളളിലെ പ്രകാശന്‍മാര്‍!! (രഘുനാഥന്‍ പറളി)
നീണ്ട പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത, പുതിയ സത്യന്‍ അന്തിക്കാട് ചിത്രമായ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയ്ക്കുണ്ട്.

മലയാളിയുടെ അല്പത്തരങ്ങളും അസൂയയും നാട്ടില്‍ അധ്വാനിക്കാനോ ജോലി ചെയ്യാനോ ഉളളള വിമുഖതയും എല്ലാം അല്പം അതിശയോക്തിയോടെയും അതിഭാവുകത്വത്തോടെയും എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെയും, ഒരു കാരികേച്ചര്‍ പോലെ അവതരിപ്പിക്കാന്‍ ഇതില്‍ ശ്രീനിവാസന്റെ തിരക്കഥയ്ക്കു കഴിഞ്ഞിരിക്കുന്നു. പ്രകാശന്‍ ഗസറ്റില്‍ നോട്ടിഫിക്കേഷന്‍ നല്‍കി പി ആര്‍ പ്രകാശ് ആകുന്നതില്‍ തന്നെ, ഫഹദ് ഫാസില്‍ ഗംഭീരമായും സൂക്ഷ്മമായും അവതരിപ്പിക്കുന്ന യുവാവിന്റെ എല്ലാ നിലയിലുമുളള ഐ!ഡന്റിറ്റി െ്രെകസിസ് അസ്തിത്വ സന്ദിഗ്ധതകള്‍ നമ്മള്‍ കാണുന്നുണ്ട്. സിനിമയുടെ ആദ്യ പകുതിയില്‍ പൊങ്ങച്ചത്തിന്റെ ആകാശത്തില്‍ മാത്രം ജീവിക്കാന്‍ ഉദ്യമിക്കുന്ന സ്വപ്നജീവിയായ പി ആര്‍ ആകാശ് എന്ന എല്ലാവരുടെയും പ്രകാശന്‍, ഒരു പ്രതീകം കൂടിയായി നമ്മളില്‍ നിറയുന്നത്, നമ്മളിലെല്ലാം ഉറങ്ങിക്കുടക്കുന്ന ഒരു പ്രകാശനെഅഥവാ നമ്മളെത്തന്നെ ആ കഥാപാത്രം പതുക്കെ തമാശയായും, എന്നാല്‍ അല്പം ജാള്യതയോടെയും നമ്മളറിയാതെ തന്നെ ഉണര്‍ത്തിവിടുന്നുണ്ട് എന്നതുകൊണ്ടാണ്.

വിവാഹസദ്യ ആസ്വദിച്ചു കഴിക്കുമ്പോഴും, ക്യാമറയ്ക്കുമുന്നില്‍ സംയമിയാകുന്ന, സദ്യയ്ക്കു ശേഷം അതിനെ എമ്പാടും കുറ്റം പറയുന്ന, അടുത്ത സുഹൃത്തിന്റെ വിവാഹസാധ്യതയ്ക്ക് മൃദുവായി കഠിനപാര തന്നെ വെക്കുന്ന ഈ കഥാപാത്രത്തിനു മലയാളികള്‍ക്കിടയില്‍ മരണമുണ്ടാവുക പ്രയാസം തന്നെയാകും..! വന്‍ബഡ്ജറ്റു സിനിമകള്‍ക്കിടയില്‍, ഒരു കണ്ണാടി പോലെ നമ്മളെ പ്രതിഫലിപ്പിക്കുന്ന ഈ കൊച്ചു ചിത്രം, ചിരിയിലും നമ്മളില്‍ ഒരു ആത്മവിമര്‍ശം സൃഷ്ടിക്കുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ലതന്നെ. അതു വാസ്തവത്തില്‍ ഈ ചിത്രം, മുഖ്യമായും പ്രമേയപരമായി നേടുന്ന വിജയം കൂടിയാണത്.

വാസ്തവത്തില്‍, ശ്രീനിവാസന്റെ കഥയും തിരക്കഥയും ഈ ചിത്രത്തിന്റെ കരുത്താകുമ്പോഴും, ഒഴിവാക്കാമായിരുന്ന, കാഴ്ചയില്‍ അലോസരവും അവിശ്വസനീയവുമായ ചില രംഗങ്ങളെങ്കിലും അല്പം കല്ലുകടിയാകുന്നുണ്ട് എന്നു തോന്നി. അതാകട്ടെ ശ്രീനിവാസന്‍ തന്നെ അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ പാടുപെടുന്നതും നമുക്ക് അനുഭവവേദ്യമാകുന്നു. എങ്കിലും, ആകെ നോക്കുമ്പോള്‍, ഈ സിനിമ വലിയ ഒരു വിജയം തന്നെയാകുന്നത്, രണ്ടാം പകുതിയില്‍ ഫഹദിന്റെ കഥാപാത്രം സ്വയം സൃ!ഷ്ടിച്ച മിഥ്യാകാശത്തില്‍ നിന്ന്, പ്രകാശനിലേക്കു യാഥാര്‍ത്ഥ്യബോധത്തോടെനിര്‍മ്മലമായ ഒരു പുതിയ ജീവിതാവബോധത്തോടെ മടങ്ങി വരുന്നത്, ഏറെക്കുറെ വിശ്വസനീയമായിത്തന്നെ അവതരിപ്പിക്കാന്‍ ചിത്രത്തിനു കഴിയുന്നതുകൊണ്ടാണ്. ഫഹദ് ഫാസില്‍ എത്ര അനായായസമായാണ് തന്‍റെ കഥാപാത്രത്തെ, നമുക്കിടയില്‍ എപ്പോളുമുളള ഒരാളാക്കി മാറ്റുന്നത് എന്നത് കൗതുകത്തോടെ മാത്രമേ കാണാന്‍ കഴിയൂ..!

നിഖില വിമല, ദേവിക, കെ പി എ സി ലളിത, സഞ്ജയ്, അ!ഞ്ജു കുര്യന്‍ എന്നിവരെല്ലാം ചിത്രത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ഷാന്‍ റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ കോമഡി മൂഡ് നിലനിര്‍ത്തുന്നുണ്ട്. എസ് കുമാറാണ് സിനിമാട്ടോഗ്രഫി. ഹിപ്പോക്രസിയുടെയും ആര്‍ത്തിയുടെയും അസൂയയുടെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപമായ ഒരു പ്രകാശനില്‍ നിന്ന്, പ്രകാശം അഥവാ വെളിച്ചം മാത്രമുളള ഒരു പ്രകാശനിലേക്കുളള പരിവര്‍ത്തനത്തിന് ഏതാനും അനുഭവങ്ങളുടെ 'പ്രകാശവര്‍ഷം'മാത്രമേ അയാളില്‍ പതിക്കേണ്ടി വരുന്നുള്ളൂ ഏന്നത്, അത്ര ദൂരമേ ചിത്രത്തില്‍ വേണ്ടി വരുന്നുള്ളൂ എന്നത് ശ്രദ്ധേയമായ കാര്യമാണ്. അങ്ങനെ നമ്മളിലെ ഉറങ്ങിക്കിടക്കുന്ന പ്രകാശത്തേയും ഈ ചിത്രം പതുക്കെ വന്ന് തൊടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക