Image

റിലീസാകാത്ത 'തട്ടുംപുറത്ത് അച്യുതന്‍' കണ്ട് കാശുപോയെന്ന് കമന്റിട്ടയാള്‍ക്ക് ലാല്‍ ജോസിന്റെ മാസ് മറുപടി

Published on 21 December, 2018
റിലീസാകാത്ത  'തട്ടുംപുറത്ത് അച്യുതന്‍' കണ്ട് കാശുപോയെന്ന് കമന്റിട്ടയാള്‍ക്ക് ലാല്‍ ജോസിന്റെ മാസ് മറുപടി

കൊച്ചി: റിലീസ് ആകുന്നതിന് മുന്‍പേ തന്റെ  'തട്ടുംപുറത്ത് അച്യുതന്‍'  എന്ന സിനിമ മോശമാണെന്ന് കമന്റിട്ടയാള്‍ക്ക് മാസ് മറുപടിയുമായി ലാല്‍ജോസ്. പടം മോശമാണെന്നും കാശുപോയി എന്നുമായിരുന്നു ഹിഷാം എന്ന ആളുടെ കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അച്യുതന്‍ റിലീസ് ആയി എന്നു കരുതി പാവം, നാളെ പടം കാണണേ എന്നായിരുന്നു ലാല്‍ ജോസ് മറുപടി നല്‍കിയത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതന്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. ശ്രാവണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ഇര്‍ഷാദ്, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

എം. സിന്ധുരാജ് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് ആണ്. ബീയാര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്കു ദീപാങ്കുരനാണു സംഗീതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക