Image

സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉണ്ടായാല്‍ എന്തു സംഭവിക്കും? (ബി ജോണ്‍ കുന്തറ)

Published on 21 December, 2018
സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉണ്ടായാല്‍ എന്തു സംഭവിക്കും? (ബി ജോണ്‍ കുന്തറ)
ഇന്ന് പാതിരക്കു മുന്‍പ് സെനറ്റില്‍ ഇടക്കാല ബജറ്റ് പാസാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പൂട്ടല്‍ അനിവാര്യമാകുമെന്നു കരുതുന്നു.

കേട്ടാല്‍ തോന്നുക ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസ് അടച്ചുപൂട്ടി, കോണ്‍ഗ്രസ്സ് ഗേറ്റ് പൂട്ടിപോകുമെന്നുംനാളെ മുതല്‍ അമേരിക്കയില്‍ ഒന്നും നടക്കില്ലെന്നും ആണ്.സര്‍ക്കാര്‍ പൂട്ടല്‍ എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ എത്രപേര്‍ ഈ നാട്ടിലുണ്ട്?

സത്യത്തില്‍ഈ അടച്ചുപൂട്ടല്‍ ഒരു സാധാരണ പൗരനെയും കാര്യമായി ബാധിക്കില്ല എന്നതാണ് 75 % ഗവണ്മെന്റ് പ്രവര്‍ത്തനങ്ങളും നാം കേള്‍ക്കുന്ന ബജറ്റ് സംഭാഷങ്ങളില്‍ ബാധകമല്ല എന്നതാണ്.

യൂ സ് സര്‍ക്കാരില്‍ രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന് അത്യാവശ്യ അധവാ അത്യന്താപേക്ഷിത സേവനം, ഇവ സോഷ്യല്‍ സെക്യൂരിറ്റി. പ്രതിരോധം, എയര്‍ ട്രാഫിക് കണ്ട്രോള്‍, പോസ്റ്റ് ഓഫീസ്, നിയമ വകുപ്പ്, ഇവ ഏതാനും ഉദാഹരണം. ഈ വകുപ്പുകള്‍ക്ക് സ്ഥിര ബജറ്റാണുള്ളത് അതിന് പ്രത്യേക വോട്ട് ആവശ്യമില്ല.ഇവ ആര്‍ക്കും തടസ്സപ്പെടുത്തുവാന്‍ പറ്റില്ല.

ഇതില്‍ ബാധിക്കുന്ന സേവനങ്ങള്‍, ആസന്നമല്ലാത്തവ,യു സ് പാര്‍ക്ക് സര്‍വീസ്, ചില പരിശോധനഏജന്‍സിസ്. ഒരാളെയും പിരിച്ചുവിടുന്നില്ല ആരുടേയും ശമ്പളവും നഷ്ടപ്പെടില്ല. ഇനി എന്താണ് നാമീ കേള്‍ക്കുന്ന സംഭവിക്കുവാന്‍ പോകുന്നു എന്നു പയറുന്ന മഹാ ദുരന്തത്തിന്റ്റെ പച്ചാത്തലം.
മുകളില്‍ സൂചിപ്പിച്ച ആസന്നമല്ലാത്ത സേവങ്ങള്‍ക്കുള്ള പണം ഇടക്കാല ബജറ്റ് എന്ന പേരിലാണ് കോണ്‍ഗ്രസ് അനുവദിക്കുന്നത്. ഇതിന്റ്റെ കാരണമെന്തെന്ന് ഇന്നേ വരെ ആര്‍ക്കും അറിഞ്ഞുകൂടാ. അത് ചിലപ്പോള്‍ ആറുമാസമായിരിക്കും മൂന്നു മാസമായിരിക്കും പലപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാറുണ്ട്. 

സമീപ കാലത്തെ നീണ്ടുനിന്ന അടയ്ക്കല്‍ 1995 ലായിരുന്നു അത് 27 ദിനങ്ങള്‍ നീണ്ടുനിന്നു. കൂടാതെ നിരവധി ഇതുപോലുള്ള ഭീഷണിപ്പെടുത്തലുകളും ചെറു തോതിലുള്ള പൂട്ടലുകളും എല്ലാ പ്രസിടന്റ്റുമാരുടേയും സമയങ്ങളില്‍ നടന്നിട്ടുണ്ട് ഇത് അവസാനത്തേതും ആയിരിക്കില്ല.

രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ് ഈ പൂട്ടലിനു പിന്നിലുള്ളത്. കാരണം ഇവിടത്തെ തര്‍ക്ക വിഷയം വെറും 5ബില്യണ്‍ ഡോളര്‍. ഒരു വര്‍ഷം യൂ സ് ബജറ്റ് 4 ട്രില്യണ്‍ ഡോളറിനുമേല്‍ എന്നോര്‍ക്കുക. ഇതില്‍ 5 ബില്യണ്‍ അതിര്‍ത്തി സംരക്ഷണത്തിന് ട്രമ്പ് ചോദിക്കുന്നു അതാണ് നമ്മുടെ സമ്പത്തിനെ തകര്‍ക്കുന്നത്. ട്രമ്പ് അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ തീവ്ര വാത വിഭാഗം തികച്ചും എതിരാണ് അവരുടെ സമ്മര്‍ദ്ധമാണ് ഈ വടംവലിയില്‍ കാണുന്നത്.

ഡെമോക്രാറ്റ്‌സിനും നിരവധി മാധ്യമങ്ങള്‍ക്കും ട്രംപിന്റ്റെ വിജയം ഇന്നേവരെ അംഗീകരിക്കുവാന്‍ സാധിച്ചിട്ടില്ല. അതെന്തായാലും ഇന്നോ നാളെയോ മാറുവാന്‍ പോകുന്നില്ല.
യൂ സ് ഹൗസില്‍ ബജറ്റ് ബില്‍ പാസായി അത് സെനറ്റില്‍ എത്തിയിരിക്കുന്നു ഇന്ന്പാതിരക്കുമുന്‍പ് സെനറ്റ് ഈബില്‍പാസാക്കിപ്രസിഡന്റ്റിന്റ്റെമേശമേല്‍എത്തിക്കുന്നില്ലഎങ്കില്‍അടച്ചുപൂട്ടല്‍ഒഴിവാക്കാനാവാത്തത് കണ്ടിരുന്നു കാണാം.

Join WhatsApp News
Boby Varghese 2018-12-21 16:43:42
We are spending $150 billion for the illegal immigrants a year. Democrats do not have any problem with that. Health care cost alone for the illegals comes to about $27 billion. Trump is asking only $5 billion. Democrats want a permanent underclass in this country. They think the wall will stop it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക