Image

കന്യാതനുജാ, രക്ഷിതാവേ...(ക്രിസ്തുമസ് പാട്ടുകാര്‍ക്ക് പാടി നടക്കാന്‍ ഒരു ഗാനം: വാസുദേവ് പുളിക്കല്‍)

Published on 21 December, 2018
കന്യാതനുജാ, രക്ഷിതാവേ...(ക്രിസ്തുമസ് പാട്ടുകാര്‍ക്ക് പാടി നടക്കാന്‍ ഒരു ഗാനം: വാസുദേവ് പുളിക്കല്‍)
അന്നൊരു നാളില്‍ കുന്നിന്മോളില്‍
ഇടയപിള്ളേര്‍ തീ കായുമ്പോള്‍
കണ്ടു അവരൊരു വെട്ടം വാനില്‍
കേട്ടു അവരൊരു ഗാനം മധുരം
ആശ്ചര്യം പൂണ്ടവരന്യോന്യം
അന്തം വിട്ടങ്ങവിടെ നില്‍ക്കെ
ദേവന്മാരുടെ ദൂതന്മാരാ
വിണ്ണിന്‍ മാളിക മുറ്റത്തെത്തി
ആഹ്ലാദത്തോടവരാ വാര്‍ത്താ
ചൊല്ലി ശ്രുതി്-ലയ-താളത്തോടെ
ഉണ്ണി പിറന്നു ഇവിടെയടുത്ത്
മാലോകര്‍ക്ക് രക്ഷകനായി...
സന്തോഷിപ്പിന്‍ നൃത്തം ചെയ്‌വിന്‍
പാപവിമുക്തരാകും നിങ്ങള്‍
ഭൂതലമാകെ ഉത്സാഹത്തിന്‍
പാല്‍പ്പുഴ ഓളം വെട്ടിയൊഴുകി
വര്‍ഷം ഏറെ പിന്നിട്ടിട്ടും
ആ ദിനമെന്നും സുദിനം ഇന്നും
നന്മ നിറഞ്ഞൊരു മാതാവിന്റെ
മകനായ് യേശു പിറന്നൊരു നാളു്
വിശ്വാസത്തിന്‍ നക്ഷത്രങ്ങള്‍
ചുറ്റും തൂക്കും വീടുകള്‍ തോറും
കയറിയിറങ്ങാം ഈ രാവില്‍
സ്തുതി ഗീതങ്ങള്‍ തുടി കൊട്ടി പാടാം
നന്മ നിറഞ്ഞവള്‍ മേരി മാതാ..
നന്മ നിറഞ്ഞവന്‍ ഈശൊ മിശിഹാ...
അന്നൊരു നാളില്‍ കുന്നിന്മോളില്‍
ഇടയപിള്ളേര്‍ തീ കായുമ്പോള്‍
കണ്ടു അവരൊരു വെട്ടം വാനില്‍
കേട്ടു അവരൊരു ഗാനം മധുരം

*******
Join WhatsApp News
ദയാ പരനയായ കര്‍ത്താവേ 2018-12-21 19:37:12
പ്ലീസ് , പ്രിയ വാസുദേവ് , അങ്ങയെ എനിക്ക് വളരെ ഇഷ്ടം 
പക്ഷെ മഹാ സമുദ്രം ആയ ഹിന്ടുഇസം പോലെ ക്രിസ്തു മതവും വളരെ കോമ്പ്ലിക്കേഷന്‍ ഉള്ള ഒരു വല്ലാത്ത കുഴപ്പം തന്നെ. താങ്കള്‍  ഇതില്‍ നിന്നും മാറി നിക്കുന്നത് ആണ് ഗുഡ് ഫോര്‍ യു. ഹിന്ദു നാമം ഉള്ള താങ്കള്‍ യേശുവിനെ കുറിച്ച് എഴുതുമ്പോള്‍ വിഡ്ഢികള്‍ അയ വിശ്വാസികള്‍ വെറുതെ കോള്‍മയിര്‍ കൊള്ളുന്നു.
ക്ഷീണം 2018-12-21 21:21:44
വേറൊരു ക്രിസ്തുമസ് ഗാനം വായിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.
Matthulla 2018-12-21 22:54:11
Vasudeve got converted to Yeshudev and Mission accomplished .
P R Girish Nair 2018-12-21 23:28:35
ഒരു നല്ല ഒരു ക്രിസ്ത്മസ് ഗീതം! ശ്രീ പുളിക്കൽ സാറിന് അഭിനന്ദനങള്‍.

പുളിക്കൽ സാറിനും കുടുംബത്തിനും അനുഗ്രഹപ്രദമായ
കൃസ്തുമസ്സും, ഐശ്വര്യപൂർണമായ പുതുവത്സരവും
നേരുന്നു....................


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക