Image

പന്ത്രണ്ട് വയസ്സുകാരന്റെ വെടിയേറ്റ് സഹോദരി മരിച്ചു

പി പി ചെറിയാന്‍ Published on 22 December, 2018
പന്ത്രണ്ട് വയസ്സുകാരന്റെ വെടിയേറ്റ് സഹോദരി മരിച്ചു
മിസ്സൗറി: മാതാപിതാക്കള്‍ ക്രിസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ പന്ത്രണ്ട് വയസ്സുള്ള സഹോദരന്റെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി ആറ് വയസ്സുള്ള സഹോദരി മരിച്ചു.

വെടിയേറ്റ മാലിയ ഫമറെ (6) അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തലയിലേറ്റത് മുറിവ് മാരകമായിരുന്നതിനാല്‍ വെള്ളിയാഴ്ച (ഡിസംബര്‍ 20) രാവിലെ കുട്ടി മരിച്ചു.

പതിനാറ് വയസ്സുള്ള മറ്റൊരു കുട്ടിയെയാണ് ഇരുവരേയും നോക്കുന്നതിന് മാതാപിതാക്കള്‍ ചുമതലപ്പെടുത്തിയിരുന്നത്.

മാതാപിതാക്കളുടെ കിടപ്പുമുറിയിലെ ഡസ്സറില്‍ സൂക്ഷിരുന്ന 9 എം എം പിസ്റ്റള്‍ എടുത്താണ് തൊട്ട് സമീപം നിന്നിരുന്ന സഹോദരിക്ക് നേരെ നിറയൊഴിച്ചത്.

ദുഃഖകരമായ സംഭവമാണിതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഭവത്തില്‍ ഇതുവരെ കേസ്സൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ലെന്നും വിദഗ്ദ അന്വേഷണങ്ങള്‍ നടന്നുവരുന്നതായും പോലീസ് ചീഫ് തിമോത്തി ലോറി അറിയിച്ചു.

വീടിനകത്ത് അലക്ഷ്യമായി കിടക്കുന്ന തോക്കുകള്‍ കുട്ടികളുടെ കൈവശം എത്തിച്ചേര്‍ന്നാല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വളരെയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം അപകടങ്ങള്‍ നടന്നാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുക്കുന്ന കീഴ്വഴക്കം തുടരേണ്ടിവരുമെന്നും ചീഫ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക