Image

ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരനെ വിട്ടയയ്ക്കുമെന്ന് മാവോയിസ്റ്റുകള്‍

Published on 11 April, 2012
ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരനെ വിട്ടയയ്ക്കുമെന്ന് മാവോയിസ്റ്റുകള്‍
ഭുവനേശ്വര്‍: ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരനെ ജനാധിപത്യ നടപടിയിലൂടെ വിട്ടയയ്ക്കുമെന്ന് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റ് നേതാവ് സഭ്യസാചി പാണ്ഡ പുറത്തുവിട്ട പുതിയ ഓഡിയോ ടേപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും മധ്യസ്ഥരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ പകര്‍പ്പ് ലഭിച്ചതായും പാണ്ഡ ടേപ്പില്‍ വ്യക്തമാക്കി. ഇറ്റാലിയന്‍ പൗരനായ പവോലോ ബൊസൂസ്‌കോയുടെ മോചനത്തിനായി ജയിലില്‍ കഴിയുന്ന ആഞ്ച് മാവോയിസ്റ്റുകളെ വിട്ടയയ്ക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആറു പേരെ മോചിപ്പിക്കണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. ബോസൂസ്‌കോയെ വൈകാതെ വിട്ടയച്ചേക്കുമെന്നാണ് മാവോയിസ്റ്റ് നേതാവിന്റെ പുതിയ ഓഡിയോ ടേപ്പ് നല്‍കുന്ന സൂചന.

എന്നാല്‍ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലുള്ള എംഎല്‍എ ജിന ഹിക്കാക്കയുടെ കാര്യം ടേപ്പില്‍ സൂചിപ്പിക്കുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക