Image

കശ്‌മീരില്‍ ആറു തീവ്രവാദികളെ വധിച്ചു

Published on 22 December, 2018
കശ്‌മീരില്‍ ആറു തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ആറു തീവ്രവാദികളെ വധിച്ചു. കശ്‌മീരിലെ അവന്തിപ്പുരയിലാണ്‌ ഏറ്റുമുട്ടല്‍. കശ്‌മീര്‍ താഴ്‌വരയിലെ അല്‍ ക്വായിദയുടെ സെല്ലായ അന്‍സാര്‍ ഖാവത്തുല്‍ ഹിന്ദിന്റെ പ്രവര്‍ത്തകന്‍ സക്കീര്‍ മൂസയുടെ സഹായി സ്വാലിഹ്‌ മുഹമ്മദും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പുല്‍വാമ ജില്ലയിലെ ത്രാലിലും ഏറ്റുമുട്ടലുണ്ടായി. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി സേനാ അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക