Image

പൗരന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ നിയന്ത്രണം, മുഖ്യമന്ത്രി

Published on 22 December, 2018
പൗരന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ നിയന്ത്രണം,  മുഖ്യമന്ത്രി
പൗരന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ നിയന്ത്രണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ . അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യം പൊയ്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഇനി മുതല്‍ രാജ്യത്തെ കംപ്യൂട്ടറുകള്‍ എന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി .ഇതിനായി പത്ത് ഏജന്‍സികളെയാണ് നിരീക്ഷണത്തിനായി ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത് .കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും പത്ത് ഏജന്‍സികള്‍ക്കും സാധിക്കും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക