Image

അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത് ജയക്ക് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ കനിമൊഴി (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)

(രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി) Published on 22 December, 2018
അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)
അണ്ണാ ശാലൈ എന്ന പഴയ സെന്റ് തോമസ് മൗണ്ട് റോഡിന്റെ ഒരറ്റത്താണ് ജെമിനി ഫ്‌ളൈഓവര്‍. പഴയ ജെമിനി സ്റ്റുഡിയോ നിന്ന സ്ഥലം. പൊതുവെയുള്ള പേര് തൗസണ്ട് ലൈറ്റ്‌സ് എന്ന്. ഫ്‌ലൈ ഓവറിനോട് ചേര്‍ന്ന അമേരിക്കന്‍ കോണ്‍സുലേറ്റിനും ഒരു കി,മീ അകലെ അപ്പോളോ ആശുപത്രിക്കും നടുവിലുണ്ട് മുഖ്യമന്ത്രി ജയലളിത  2013ല്‍ തുറന്ന 'അമ്മ കാന്റീനു'കളില്‍ ഒന്ന്.

അമ്മ എന്ന് ജനം വിളിച്ച ജയലളിത അപ്പോളോ ഹോപിറ്റലില്‍ കിടന്നു മരിച്ചിട്ടു രണ്ടുവര്‍ഷം തികയുന്ന ദിവസം തമിഴ് നാട്ടില്‍ അവധിയല്ലെകിലും  കോണ്‍സുലേറ്റിനു അവധിയായിരുന്നു. മുന്‍  പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ മരണം പ്രമാണിച്ച് ദേശിയ ദുഃഖാചരണം. യു.എസ് വിസ ഇന്റര്‍വ്യൂവിനും അതിനു മുമ്പുള്ള ബയോമെട്രിക്‌സ് പരിശോധനക്കും വേണ്ടി ഹോട്ടല്‍ മുറി ബുക്ക് ചെയ്തവര്‍ക്കെല്ലാം അത്  റദ്ദാക്കി മടങ്ങേണ്ടി വന്നു, നൂറു കണക്കിന് മലയാളികളും കുഴങ്ങി. 

'അമ്മ കാന്റീന്‍ പതിവ് പോലെ ഏഴു മണിക്ക് തുറന്നു. കാത്തുനിന്നിരുന്ന ജനം ഒരു രൂപയുടെ ഇഡ്ഡലിക്കും സൗജന്യ സാമ്പാറിനും വേണ്ടി ക്യൂ നിന്നു. ''അമ്മ  ഉണവഗം' എന്ന 'അമ്മ കാന്റീനി'ല്‍ ''കാലൈ ഉണവുനേരം ഏഴു മണിമുതല്‍  പത്തു മണിവരെക്കു'' ഇഡ്ഡലി മാത്രമല്ല കിട്ടുക. അഞ്ചു രൂപയ്ക്കു  പ്ലേറ്റ് നിറയെ ആവിപൊങ്ങുന്ന പൊങ്കലും വാങ്ങാം. ശരാശരി രണ്ടായിരം ഇഡ്ഡലി വില്കുന്നുന്നുണ്ടെന്നു ക്യാഷ് കൈകാര്യം ചെയ്യുന്ന ജെസ്സി പറഞ്ഞു, ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ നൂറിലേറെ 'അമ്മ കാന്റീനുകള്‍ ഉണ്ടത്രേ. തമിഴ് നാട്ടില്‍  എല്ലാ നഗരങ്ങളിലുമുണ്ട്.

'അമ്മ കാന്റീന്‍' എന്ന ആശയം ആവിഷ്‌കരിച്ച് നടപ്പാക്കിയത് ജയലളിതയാണ്  അത് ഇതരസംസ്ഥാനങ്ങളിലേക്കു പടര്‍ന്നു പിടിച്ചു. രാജസ്ഥാനിലും ഡല്‍ഹിയിലും വരെ. ബീബിസിയിലെ ഗീത പാണ്ഡെ ചെന്നൈയില്‍ പറന്നെത്തി അതിനെക്കുറിച്ച് ഒരു ഫീച്ചര്‍ തന്നെ തയ്യാറാക്കി.''ഫാബുലസ്!'' എന്നാണ് ഇഡ്ഡലി കഴിച്ച ശേഷം ഗീത റിപ്പോര്‍ട്ട് ചെയ്തത്. മലയാളി  നയതന്ത്ര പ്രതിനിധി വേണു രാജാമണിക്കും ''പെരുത്ത് ഇഷ്ടം ''.
 
പന്ത്രണ്ടു മുതല്‍ മൂന്ന് വരെ ലഞ്ച് ടൈം.  അഞ്ചു രൂപയ്ക്കു സാമ്പാര്‍ ശാതം, നാരങ്ങാ ശാതം, കറിവേപ്പില ശാതം, ഇവയില്‍ ഏതെങ്കിലുമോ ഒന്നില
ധികമോ വാങ്ങാം. ''മാലൈ ഉണവു''  അത്താഴ സമയമാണ്. ആറുമുതല്‍ ഒന്‍മ്പതു വരെ. രണ്ടു ചപ്പാത്തിയ്ക്കു മൂന്നു രൂപ. എത്ര വേണമെങ്കിലും വാങ്ങാം. സാമ്പാര്‍ ഫ്രീ. അമ്മ കാന്റീനുകളില്‍ കുട്ടികള്‍ക്കും യാചകര്‍ക്കും എല്ലാം സൗജന്യമാണ്.

രാവിലെ എന്റെ കൂടെ ഇഡ്ഡലി തിന്ന  അമ്പതുകാരന്‍ സതീഷിനു അമ്മ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് അല്പം മാനക്കേടായി തോന്നി.. ''സാമ്പത്തികമായി ബുധ്ധി മുട്ടുള്ള ആളാണ് സാര്‍ ഞാന്‍,'' അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. സ്‌റ്റെല്ലാ മാരിസ് കോളജിനു അടുത്താണ് വീട്. വക്കീല്‍  ഓഫീസില്‍ ജോലി ചെയ്യുന്നു. വിവാഹിതനാണ്. ഭാര്യ പിണങ്ങി പോയി. ഭാഗ്യത്തിന് കുട്ടികള്‍ ഇല്ല,

കാന്റീന്‍ നടത്തുന്നത് പെണ്ണുങ്ങളാണ്. ഏഴു പേര് വീതം രണ്ടു ഷിഫ്റ്റ്. ശമ്പളം കോര്‍പറേഷന്‍ നല്‍കുന്നു. . തനിക്കു 9000 രൂപ ശമ്പളം ഉണ്ടെന്നു ജെസ്സി പറഞ്ഞു. ഭര്‍ത്താവ്  അരവിന്ദകുമാര്‍ സെക്യൂരിറ്റി  ജീവനക്കാരനാണ്.10,000 ശമ്പളം. വാടകയും കറന്റിനുമായി 4000 ആകും.ഡിഗ്രിക്കും പ്ലസ് 2 വിനും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണ്റിബേക്കയും എലിസബത്തും. 'പവര്‍ ഓഫ് ജീസെസ് എന്ന പെന്തകോസ്ത് വിഭാഗക്കാരാണ്.
.
 'അമ്മ കാന്റീനില്‍ നിന്ന് വിളിപ്പാടകലെ അണ്ണാശാലൈയില്‍ യുഎസ് കോണ്‍സുലേറ്റിനു തൊട്ടെതിരെയാണ് മയ്യഴി സ്വദേശി വിസി.പുരുഷോ
ത്തമന്റെ ദീപ സ്‌നാക്‌സ്. നാല്‍പതു വര്‍ഷമായി നടത്തുന്നു. വെളുപ്പിന് മൂന്നരക്ക് തുറക്കും. രാത്രി പന്ത്രണ്ടു വരെ.  മൂന്നു ഇഡ്ഡലിയും ചായയും അടങ്ങിയ പ്രഭാതഭക്ഷണത്തിനു (ടിഫിന്‍) 30 രൂപ.  ചായക്ക് പത്തും കാപ്പിക്ക് പന്ത്രണ്ടും .പൊങ്കലിന്  20. കിച്ചടി 25,  ദോശ 25, മസാലദോശ  35. തൊട്ടടുത്ത അപൂര്‍വ സംഗീത എന്ന എസി റെസ്‌റ്റോറനത്തില്‍  'എസി മെനു'.  മൂന്നിരട്ടി വില. 

ഒരു കി.മീ. അകലെ തമിഴ്‌നാട്ടിലുടനീളവും മലേഷ്യയിലും ലണ്ടനിലും പാരിസിലും കാലിഫോര്‍ണിയയില്‍ മില്‍പ്പിറ്റാസിലെ  മക്കാര്‍ത്തി റാഞ്ച്  പ്ലാസയിലും  ശാഖകള്‍ ഉള്ള ദിണ്ടിക്കല്‍ തലപ്പാക്കട്ടി റെസ്‌റ്റോറന്റില്‍  നാലിരട്ടി വില. ബിരിയാണിയാണ് പേരെടുത്തത്. ചിക്കന് 210, മട്ടനു 240. തലപ്പാവ് കെട്ടുന്ന കുടുംബത്തില്‍ നിന്നാണ് 60 വര്‍ഷം മുമ്പ് തലപ്പാക്കട്ടി പ്ര സ്ഥാനം ഉടലെടുത്തത്.  അവിടെയും തിരക്കുണ്ട്.. 

ദീപസ്‌നാക്‌സിനു തൊട്ടുരുമ്മി ഒരു കൂള്‍ ബാറുണ്ട്. അതും മലയാളി വക. മലപ്പുറംകാരന്‍ വിജേഷ്   കടയില്‍ നൂറ്റമ്പതു പത്രങ്ങള്‍ വില്‍ക്കുന്നു.. മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ. വിജേഷിന്റെ മറ്റൊരു വരുമാനം കോണ്‍സുലേറ്റില്‍ വിസ ഇന്റര്‍വ്യൂവിനു പോകുന്നവരുടെ മൊബൈലും പേഴ്‌സും സൂക്ഷിക്കുകയാണ്. 200 രൂപ ചാര്‍ജ് ചെയ്യും. രണ്ടും കോണ്‍സ
ലെറ്റില്‍ കടത്തില്ല. കോണ്‍സുലേറ്റിന്റെ കവാടത്തില്‍ ചുറ്റിപറ്റി നില്‍
ക്കുന്ന ഓട്ടോറിക്ഷക്കാര്‍ ഈ സേവനത്തിനു 300 വാങ്ങുമത്രെ.

വിജേഷ് ആറരക്ക് കട തുറക്കാന്‍ കാത്തു നില്‍ക്കുന്ന ഒരു കുടംബത്തെ പരിചയപെട്ടു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹലീല്‍ നൂര്‍ മുഹമ്മദും ബീവിയും. ഓണ്‍ലൈന്‍ വഴിഏഴരക്കു വിസ ഇന്റര്‍വ്യൂവിനു  സമയം ലഭിച്ചവര്‍. മൊബൈലും വാച്ചും കൊടുത്തിട്ടു കോണ്‌സുലേറ്റിലേക്കു പോകണം. പുര്‍സവല്‍ക്കത്തെ ഹോട്ടലില്‍ നിന്ന് 200  രൂപക്ക്  ഓട്ടോയില്‍ വന്നതാണ്. ടെക്‌സാസിലെ ഇര്‍വിങ്ങില്‍ മകളുണ്ട്. അങ്ങോട്ട് പോകണം.

തൗസണ്ട് ലൈറ്റ്‌സിലെ പുതിയ റയാന്‍ ബിസിനസ്സ് ഹോട്ടലില്‍ റേറ്റ് കൂടുതലാണെങ്കിലും തന്ത്രപ്രധാന കേന്ദ്രത്തിലായതിനാല്‍ തിരക്കുണ്ട്. കോണ്‍സുലേറ്റിലും അപ്പോളോ ആശുപത്രിയിലും വരുന്നവരാന് കൂടുതലും. ബംഗ്‌ളദേശില്‍ നിന്നും ഒമാനില്‍ നിന്നും ആളുകള്‍ എത്തുന്നു. റിസപ്ഷനില്‍ മൂന്ന് ക്‌ളോക്കുകള്‍ ഉണ്ട്. ഒന്ന് ഇന്ത്യന്‍ സമയം, മറ്റൊന്ന് ബംഗ്‌ളദേശ് സമയം. മൂന്നാമത്തേതില്‍  ഒമാന്‍ സമയം. ചില മുറികളില്‍ കിച്ചനെറ്റും ഗ്യാസ് കണക്ഷനും ഉണ്ട്.. 

റയാന്റെ ഉടമകള്‍ ഗള്‍ഫ് കണക്ഷന്‍ ഉള്ള മലയാളികളാണ്. വടകര സ്വദേശി കുഞ്ഞുമഹമ്മദ് ആണ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍. മലപ്പുറം കരുവാരകുണ്ട് സ്വദേശി നാദിറും, മംഗലാപുരംസ്വദേശി  ഷംസുവും മലയാളവും തമിഴും ഹിന്ദിയും ഇംഗ്ലീഷും ലേശം അറബിയും അറിയാവുന്ന നാട്ടുകാരന്‍  ഹബീദുമാണ് ഫ്രന്റ് ഓഫീസില്‍. ഗ്രൂപ്പിന് പല ഹോട്ടലുകള്‍ ഉണ്ട്. ധാക്കയിലെ പല്‍ത്താനില്‍ ശാന്തിനഗറില്‍ നിന്നെത്തിയ മഹമ്മദ് മുഷാറഫിനെയുംഭാര്യയെയും മകനെയും കണ്ടു. അപോളോയില്‍ വന്നതാണ്.

ഹോട്ടലില്‍ മുറിയെടുക്കുമ്പോഴാണ്  ബാംഗളൂരില്‍ നിന്നെത്തിയ ആന്ധ്രക്കാരന്‍ രവി തേജ പാസ്‌പോര്ട്ട് എടുക്കാന്‍ മറന്നതായി ഓര്‍ക്കുന്നത്. ഒട്ടും  ബേജാറാവാതെ ബാംഗളൂരില്‍ കൂട്ടുകാരനെ വിളിച്ച്. പാസ്‌പോ
ര്‍ട്ടുമായി അടുത്ത ഫ്‌ലൈറ്റില്‍ എത്താന്‍  പറഞ്ഞു. തിരുവനന്തപുരം ഐഎസ്എസ്‌സിയില്‍ ബി.ടെക്കും വെല്ലൂര്‍ വിഐടിയില്‍  എംഎംടെക്കും ചെയ്ത രവി വെരി ലാര്‍ജ് സ്‌കെയില്‍ ഇന്റഗ്രിട്ടേഡ് ടെക്‌നോളജിയില്‍ ഡിസൈനര്‍ ആണ്. ഡൊറാഡോ കമ്പനിയില്‍ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റം.  ''ദേ വില്‍ സ്‌ക്രൂ മി ഇഫ് ഐ ഡോണ്ട് ഗെറ്റ് മൈ വിസ '' രവി പറഞ്ഞു.  

മടക്ക ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഹലീല്‍ നൂര്‍മഹമ്മദിന്റെ വിളി വന്നു. എങ്ങനെ ഉണ്ടായിരുന്നു ഇന്റര്‍വ്യൂ? ഞങ്ങളുടേത് മൂന്ന് മിനിറ്റേ  എടുത്തുള്ളൂ. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണു അല്ലെ?  ആരാണ് ടെക്‌സാസില്‍?  എത്ര നാള്‍  അവിടെ നില്ക്കാന്‍ ഉദ്ദേശിക്കുന്നു? അത്ര മാത്രം. ''വിസ അംഗീകരി
ച്ചിരിക്കുന്നു, യാത്രാമംഗളങ്ങള്‍,'' അമേരിക്കന്‍ വിസ ഓഫീസര്‍ മന്ദസ്മിത
ത്തോടെ പറഞ്ഞു.  കാര്യം സ്പീഡിലാക്കാതെ മാര്‍ഗമില്ല. ഇന്ത്യയില്‍ നിന്ന് ഒരുവര്‍ഷം 60 ലക്ഷം പേരാണ് വിസക്ക് അപേക്ഷിക്കുന്നത്.  ഒരു ഓഫീസര്‍ തന്നെ ഒരു ദിവസം ശരാശരി 140  പേരെ ഇന്റര്‍വ്യൂ ചെയ്യുന്നു. 

അണ്ണാദുരൈയുടെയും നേതൃത്വത്തില്‍ ദ്രാവിഡമുന്നേറ്റം വിപ്ലവം വിതച്ച  കാലത്തു നിന്ന് തമിഴ് നാട് മുന്നോട്ടു പോയിരിക്കുന്നു. കോണ്‍ഗ്രസ്  പ്രസിഡന്റ് ആയിരുന്ന കാമരാജിന് ശേഷം പാര്‍ട്ടിക്കു അധോഗതി
.കരുണാനിധിയുടെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തിലേറി. അഞ്ചു തവണ അദ്ദേഹം മുഖ്യമന്ത്രിയായി. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കി അവരെ തറപറ്റിച്ച് എംജിആര്‍ മുഖ്യമത്രി ആയി. എംജിആറിനു ശേഷം 
 ജയലളിതയും.

ജയയുടെ മരണം സംബന്ധിച്ച  അന്വേഷണം എങ്ങും എത്തിയിട്ടില്ല. അവരുടെ വിശ്വസ്ത ശശികല ജയിലിലാണ്. പളനിസ്വാമിയും പനീര്‍ശെല്‍വവും തമ്മിലടിച്ചെങ്കിലും ഭരണത്തില്‍ ഇരിയ്ക്കുന്നു. കുറേപ്പേരെ അടര്‍ത്തിമാറ്റി പാര്‍ട്ടി പിടിച്ചെടുക്കാന്‍ ടിടിവി  ദിനകരന്‍  കൊണ്ടു പിടിച്ചു  ശ്രമിക്കുന്നു. ഷേക്‌സ്പീയറുടെ ഭാഷയില്‍ ''വില്ലിങ് ടു വൂണ്ട്, അഫ്രെയ്ഡ്  ടു  സ്‌െ്രെടക്ക്''എന്ന പരുവത്തിലാണ് രജനികാന്തും കമല്‍ഹാസനും. വേണ്ടത്ര ജനപിന്തുണ കിട്ടുമോ എന്ന് ഉറപ്പില്ല. 
 
കരുണാനിധിയുടെ മരണത്തോടെ  തമിഴ് നാട്ടിലെ  വീരാരാധനകാലം അവസാനിച്ചുവോ?. എ ഡിഎംകെയിലെ പടല പിണക്കളില്‍ നിന്ന് മുതലെടുത്തുകൊണ്ടു ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്നു കരുതുന്ന ഒരുപാടു പേരെ കണ്ടു. ചെന്നൈതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ ഒന്നിച്ച് യാത്ര ചെയ്തു ഈറോഡില്‍ ഇറങ്ങിയ ലെതര്‍ വ്യവസായി കെകെഎസ്‌കെ ഇന്റര്‍നാഷണല്‍ ഉടമ മഷര്‍ അങ്ങിനെ ഒരാളാണ്. മുന്നൂറ്റമ്പതു പേര്‍ക്കു ജോലി നല്‍കുന്നു. കേരളത്തില്‍ നിന്ന് തുകല്‍ വാങ്ങുന്നു. ഊറക്കിട്ടു നിറം മാറ്റി നൈക്, റീബോക്ക് തുടങ്ങിയ വിദേശ കമ്പനികള്‍ക്കു കയറ്റി അയക്കുന്നു.

മഷറിന്റെ  അഭിപ്രായത്തില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴി മിക്കവാറും അടുത്ത മുഖ്യമന്ത്രിയാകും. ആള്‍ എംപി.യാണ്. വിദ്യാസ
മ്പന്നയാണ്. കരുതലോടെയേ സംസാരിക്കൂ. തീവ്രമായ അഭിപ്രായപ്രക
ടനങ്ങള്‍ ഇല്ല. അമ്മയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ കനിമൊഴി ചെയ്ത ഒരു പ്രസംഗത്തില്‍ ''ജയലളിതയെപ്പോലെ സമര്‍ഥയും ജനപ്രിയയുമായ ഒരു മുഖ്യമത്രിയെ ഇന്ത്യ കണ്ടിട്ടില്ല,'' എന്നു  പറഞ്ഞതിന്റെ അര്‍ഥം അതാണ്,'' മഷര്‍ പറയുന്നു. ''മാത്രവുമല്ല പാര്‍ട്ടി അധ്യക്ഷനായ സഹോദരന്‍ എം.കെ.സ്റ്റാലിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്.''

ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സ് തിരിച്ചു വരവ് നടത്തിയ ഉടന്‍ കനിമൊഴി പ്രതികരിച്ചു:  ''കോണ്‍ഗ്രസിന് അച്ഛേ ദിന്‍''. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് തടയിടാന്‍ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയെ ഏകോപിച്ച്  ഡിഎംകെയെ തുരത്തുകയാണല്ലോ ബിജെപിയുടെ ലക്ഷ്യം. അതിനു തടയിടാനാണ് കനിമൊഴിയുടെ സ്‌നേഹമന്ത്രങ്ങള്‍ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!
രാത്രി കൃത്യം ഒമ്പതേകാലിനു ട്രെയിന്‍ ഈറോഡില്‍ എത്തി. െ്രെഡവര്‍ വന്നു ഭവ്യതയോടെ പെട്ടിയെടുത്ത് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. ഞങ്ങളെ ആലിംഗനം ചെയ്യാനും കൈവീശി ഗുഡ്‌ബൈ പറയാനും മഷര്‍ മറന്നില്ല. പോകും മുമ്പ് െ്രെഡവര്‍ ഞങ്ങളെ ഒരു പാക്കറ്റ് ഏല്‍പ്പിച്ചു. ചപ്പാത്തിയും മട്ടണ്‍ കറിയും വെജ് കുറുമയും. ഹൃദ്യമായ ഈറോഡന്‍ സമ്മാനം! ഒന്നുകൂടികേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന എംസിആര്‍ മുണ്ടുകള്‍ ഈറോഡിന്റേതാണ്.

അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)അമ്മ കാന്റീനില്‍ തിരക്കുണ്ട്, പക്ഷെ കലങ്ങിമറിഞ്ഞ തമിഴകത്ത്   ജയക്ക് പിന്നാലെ   മുഖ്യമന്ത്രിയാകാന്‍ കനിമൊഴി  (രചന, ചിത്രങ്ങള്‍ ; കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക