Image

ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലാണന്ന് യുവരാജ്

Published on 11 April, 2012
ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലാണന്ന് യുവരാജ്
ചണ്ഡിഗഢ്: തന്റെ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലാണന്ന് ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തിരികെയെത്തിയ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുവരാജ് സിംഗ്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കളിക്കളത്തില്‍ തിരികെയെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ കളിക്കളത്തിലെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ഫീല്‍ഡില്‍ മടങ്ങിയെത്താനായാല്‍ അത് തന്റെ വലിയ നേട്ടമാകുമെന്നും യുവരാജ് പറഞ്ഞു. ആദ്യം താന്‍ രോഗം തിരിച്ചറിഞ്ഞില്ലെന്നും ജീവിതം തിരികെ തന്നതിന് ദൈവത്തോട് നന്ദിയുണ്‌ടെന്നും യുവരാജ് പറഞ്ഞു. അമ്മയുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം തനിക്ക് ബലം നല്‍കിയതായും ലണ്ടനില്‍ തന്നെ വന്നുകണ്ട സച്ചിന്റെ പോസിറ്റീവായ സംഭാഷണം ഏറെ സഹായിച്ചതായും യുവരാജ് സിംഗ് പറഞ്ഞു.

കാന്‍സറിനെ അതിജീവിക്കുക ഏറെ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തിയാണെന്ന് പറഞ്ഞ യുവരാജ് തനിക്ക് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അതിനു കഴിയുമെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക