Image

പുച്ചെണ്ട് മാത്രം പ്രതീക്ഷിച്ചല്ല താന്‍ പ്രതിരോധ മന്ത്രിയായതെന്നു ആന്റണി

Published on 11 April, 2012
പുച്ചെണ്ട് മാത്രം പ്രതീക്ഷിച്ചല്ല താന്‍ പ്രതിരോധ മന്ത്രിയായതെന്നു ആന്റണി

കൊച്ചി: പ്രതിരോധ വകുപ്പിന് ലഭിച്ച  ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ആയുധക്കരാര്‍ റദ്ദാക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. കൊച്ചി നാവികസേനാ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്ഷേപങ്ങളൊന്നും തള്ളിക്കളയില്ലെന്നും വിമര്‍ശനങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും ആന്റണി വ്യക്തമാക്കി.

ആയുധം വാങ്ങുന്നതില്‍ രാജ്യത്തിന്റെ താല്‍പര്യമാണ് പ്രധാനം. മറ്റ് രാജ്യങ്ങളുടേയും വന്‍കിട കമ്പനികളുടേയും വിരോധം പ്രശ്നമല്ല. എന്നാല്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തുന്നത് ആയുധ ലഭ്യത കുറക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.

പുച്ചെണ്ട് മാത്രം പ്രതീക്ഷിച്ചല്ല താന്‍ പ്രതിരോധ മന്ത്രിയായതെന്നും പ്രതിരോധ വകുപ്പിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ വകുപ്പും സേനയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സേനയുടെ ആത്മാര്‍ഥതയില്‍ ബഹുമാനമുണ്ട്. മുന്‍കാലങ്ങളേക്കാള്‍ സേന ശക്തമാണ്. ആയുധക്ഷാമം നേരിടാന്‍ ബദല്‍ നടപടികള്‍ കൈകൊള്ളും- അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക