Image

ടീന്‍ ബീറ്റ്‌സ 2K19” ജനുവരി 11 ന്

Published on 23 December, 2018
ടീന്‍ ബീറ്റ്‌സ 2K19” ജനുവരി 11 ന്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം (കിഫ്) വിദ്യാര്‍ഥികള്‍ക്കുവേണ്ടി ടീന്‍ ബീറ്റ്‌സ് 2ഗ19 സംഘടിപ്പിക്കുന്നു. ജനുവരി 11ന് കൂവൈത്ത് ടീച്ചേഴ്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരെയാണ് പരിപാടി.

ഇന്റര്‍നാഷണല്‍ ട്രയ്‌നറും കൗണ്‍സിലറുമായ ഡോ. അനസ്, ഐ എസ്, ഐ പി എസ് ട്രെയ്‌നര്‍ ഷമീം ഹനീഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കൂട്ടികള്‍ക്കാണ് പരിപാടിയിലേക്ക് പ്രവേശനം.

ധാര്‍മികം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഭാവി തലമുറയുടെ വളര്‍ച്ചക്കാവശ്യമായ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ശിഹാബ് പാലപ്പെട്ടി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക് :55259569, 96934008, 50043867.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക