Image

രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനോട് യോജിപ്പില്ലെന്ന് എം.എസ് സ്വാമിനാഥന്‍

Published on 23 December, 2018
രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനോട് യോജിപ്പില്ലെന്ന് എം.എസ് സ്വാമിനാഥന്‍
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനോട് വിയോജിച്ച് പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം.എസ് സ്വാമിനാഥന്‍. രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനോട് യോജിപ്പില്ലെന്ന് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാമിനാഥന്‍ പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. 

കാര്‍ഷിക പ്രതിസന്ധി ഒരു തരത്തില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. കാലവര്‍വും വിപണിയുമാണ് ചെറുകിട കര്‍ഷകരെ ബാധിക്കുന്ന നിര്‍ണായക ഘടകങ്ങള്‍. സാമ്പത്തികമായി നടപ്പാക്കാന്‍ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സ്വാമിനാഥന്‍ പറഞ്ഞു. 

വായ്പകള്‍ എഴുതിത്തള്ളുന്നത് കാര്‍ഷിക നയത്തിന്റെ ഭാഗമാകരുത്. കാര്‍ഷിക കടം എഴുതിത്തള്ളുന്നത് സ്ഥിരം പ്രവര്‍ത്തിയാകുന്നതും ദോഷകരമാണെന്ന് സ്വാമിനാഥന്‍ പറഞ്ഞു. അത്രയും പ്രതിസന്ധിയിലാണ് കര്‍ഷകര്‍ എങ്കില്‍ മാത്രമേ ഈ നയം സ്വീകരിക്കാവൂ. കാര്‍ഷിക മേഖലയെ സാമ്പത്തികമായി സ്വയം പര്യാപ്തതയില്‍ എത്തിക്കാനും ലാഭകരമാക്കാനുള്ള നടപടികളുമാണ് എടുക്കേണ്ടതെന്നും സ്വാമിനാഥന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക