Image

ദിവ്യപ്രകാശം- (മനോജ് തോമസ് അഞ്ചേരി)

മനോജ് തോമസ് അഞ്ചേരി Published on 24 December, 2018
ദിവ്യപ്രകാശം- (മനോജ് തോമസ് അഞ്ചേരി)
പാരിലും  വാനിലും  ആഘോഷമായ് 
ഇന്ന് താരകം   പുഞ്ചിരി  തൂകിയ  രാത്രി.
ആഴിയും, ഉഴിയും  ആനന്ദമായ്  
ഇന്ന്  വാനസേന സ്തുതി പാടും ശാന്ത രാത്രി . 
പൂമെത്തയില്ല, പൂതൊട്ടിലില്ല  ,
തൂമഞ്ഞു  പെയ്യുമീ  പൂനിലാവില്‍ 
വിണ്ണിന്റെ  നാഥന്‍  ഉണ്ണിയീശോ 
മണ്ണില്‍  പിറന്നു  പുല്‍ത്തൊട്ടിലില്‍ 
മണ്ണില്‍ പിറന്നു പുല്‍ത്തൊട്ടിലില്‍ .

പാരിലും  വാനിലും പെരുന്നാള്  ഘോഷിച്ചു  
മാലാഖമാരൊത്തു  പാടിടാം  കൂട്ടരേ,
അഖിലാണ്ട  മണ്ഡല  സര്‍വ്വേശ  നാഥനാം 
ദൈവം മനുഷ്യനായ് , ദൈവം  മനുഷ്യനായ്.

സ്വര്‍ഗം തുറന്നിറങ്ങിതാ,  ഭൂമിയില്‍  ശാന്തി  വന്നിതാ .
സ്വര്‍ഗം തുറന്നിറങ്ങിതാ,  ഭൂമിയില്‍  ശാന്തി  വന്നിതാ .
സ്വര്‍ഗീയ  സന്തോഷം  പാരിനു നല്കാന്‍
അഖിലാണ്ട  മണ്ഡല  സര്‍വ്വേശ  നാഥനാം
ദൈവം  മനുഷ്യനായ്, ദൈവം മനുഷ്യനായ് .
 



ആഹാ സന്തോഷമേ , എങ്ങും  ആനന്ദമേ
പാടാം  ഹല്ലേലുയ്യാ  സ്വര്‍ഗീയ  സേനയോട്  നാം
പാരിന്‍  പരമ രാജന്‍ യാഹിന്‍ സന്ദേശം 
പാരിനു പകര്‍ന്നുരുളാന്‍, ഇന്ന് പാരിനു പകര്‍ന്നുരുളാന്‍
അഖിലാണ്ട  മണ്ഡല  സര്‍വ്വേശ  നാഥനാം 
ദൈവം മനുഷ്യനായ്, ദൈവം മനുഷ്യനായ്  .

പാരിലും  വാനിലും  ആഘോഷമായ് 
ഇന്ന് താരകം  പുഞ്ചിരി  തൂകിയ  രാത്രി,
ആഴിയും, ഉഴിയും  ആനന്ദമായ്  
ഇന്ന്  വാനസേന സ്തുതി പാടും ശാന്ത രാത്രി .

കരോള്‍  ഗാനത്തിന്‌ടെ  യൂട്യൂബ്  വീഡിയോ  കാണുവാന്‍  താഴെ  കാണുന്ന  ലിങ്ക്   ക്ലിക്ക്  ചെയ്യുക .


മനോജ്  തോമസ് , അഞ്ചേരി .

ദിവ്യപ്രകാശം- (മനോജ് തോമസ് അഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക