Image

രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു

Published on 24 December, 2018
രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. 13 ക്യാബിനറ്റ് മന്ത്രിമാരും പത്തു സ്റ്റേറ്റ് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ജയ്പൂരിലെ രാജ്ഭവനില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ് സത്യവാചകം ചൊല്ലികൊടുത്തു. മന്ത്രിമാര്‍ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരാഴ്ച മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റിരുന്നു.

കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ച്‌ അഭിപ്രായം തേടിയത്. സത്യപ്രതിജ്ഞ ചെയ്ത 23 പേരില്‍ 17 പേര്‍ ആദ്യമായി മന്ത്രി പദത്തിലെത്തുന്നവരാണ്.

5 മന്ത്രിപദങ്ങള്‍ കൂടി ഒഴിഞ്ഞു കിടപ്പുണ്ട്. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന്റെ സുബാഷ് ഗാര്‍ഗും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍പ്പെടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക