Image

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്‌ബ്‌ ഉദ്‌ഘാടനം ചെയ്‌തു

Published on 24 December, 2018
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്‌ബ്‌ ഉദ്‌ഘാടനം ചെയ്‌തു

കൊച്ചി: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്‌ബ്‌ അങ്കമാലി പൊങ്ങത്ത്‌ ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ സഞ്‌ജീവ്‌ സിംഗ്‌ ഉദ്‌ഘാടനം ചെയ്‌തു. പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ്‌ പെട്ടിയും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.

ഐ ഒ സി എല്‍ പെട്രോള്‍ പമ്‌ബുകള്‍ പൂര്‍ണമായും ഓട്ടോമാറ്റഡ്‌ എന്ന 100 ശതമാനം ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ അദ്ദേഹം പ്രഖ്യാപിച്ചു. ഐ ഒ സി എല്‍ കേരള തലവനും ചിഫ്‌ ജനറല്‍ മാനേജരുമായ പി എസ്‌ മോനി അധ്യക്ഷം വഹിച്ചു.

ദേശീയപാത 544ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഔട്ട്‌ലറ്റ്‌ ആണ്‌ പൊങ്ങം ജൂബിലി പമ്‌ബ്‌. 322 കിലോ ലിറ്റര്‍ പെട്രോളും 954 കിലോ ലിറ്റര്‍ ഡീസലും ആണ്‌ ഇവിടുത്തെ പ്രതിമാസ വില്‍പ്പന.

ഹെര്‍ബല്‍ ഗാര്‍ഡന്‍, തീര്‍ത്ഥാടക വിശ്രമമുറി, സസ്യഭക്ഷണ ശാല എന്നിവയെല്ലാം ഇവിടെ ഉണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക