Image

മന്ത്രിക്ക്എന്തും പറയാം, എന്നാല്‍ മറുപടി പറയേണ്ടത് സമിതിയുടെ പണിയല്ല:നിരീക്ഷണ സമിതി

Published on 24 December, 2018
മന്ത്രിക്ക്എന്തും പറയാം, എന്നാല്‍ മറുപടി പറയേണ്ടത് സമിതിയുടെ പണിയല്ല:നിരീക്ഷണ സമിതി

ശബരിമലയിലെ കക്കൂസ് വൃത്തിയാണോ എന്ന് നോക്കുന്നത് മാത്രമല്ല ഹൈക്കോടതി നിരീക്ഷക സമിതിയുടെ പണിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി സമിതി അംഗം രംഗത്തെത്തി. മന്ത്രിക്ക് ഇക്കാര്യത്തില്‍ എന്തും പറയാം. എന്നാല്‍ മറുപടി പറയേണ്ടത് സമിതിയുടെ പണിയല്ല. ശബരിമലയില്‍ യുവതികള്‍ എത്തുന്ന സംഭവം സമിതിയുടെ അധികാര പരിധിയില്‍ വരുന്നതല്ല. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും ഉപദേശം ചോദിച്ചിട്ടില്ല. ശബരിമലയിലെ കാര്യങ്ങള്‍ പതിവ് പോലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ജസ്‌റ്റിസ് പി.ആര്‍.രാമന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹെെക്കോടതി സമിതിയെ നിയോഗിച്ചതെന്ന് രാവിലെ കടകംപള്ളി വിമര്‍ശിച്ചിരുന്നു. സ്ത്രീ പ്രവേശനമടക്കം അവിടെ ഉയര്‍ന്ന് വന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുള്ളത്. സാധാരണക്കാരായിട്ടുള്ള ആളുകള്‍ അല്ല സമിതിയില്‍ ഉള്ളത്. രണ്ട് സമുന്നതരായ മുതിര്‍ന്ന ജഡ്‌ജിമാരും ഐ.പി.എസ് ഓഫീസറുമാണ്. അവര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കടംകംപള്ളി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക