Image

ആ സംഭവം തനിക്ക് വലിയ ഷോക്കായിരുന്നു, വിശാല്‍

Published on 24 December, 2018
ആ സംഭവം തനിക്ക് വലിയ ഷോക്കായിരുന്നു, വിശാല്‍

തെന്നിന്ത്യന്‍ താരം വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തത് തമിഴ് സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. വിശാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നോറോളം തമിഴ് നിര്‍മ്മാതാക്കള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്നില്‍ പ്രതിഷേധനം സംഘടിപ്പിക്കുകയും ഓഫീസ് പുറത്തു നിന്ന് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച്‌ അകത്ത് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ സങ്കര്‍ഷമുണ്ടാകുകയും വിശാലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


നിര്‍മ്മാതാവ് എഎല്‍ അഴകപ്പന്റെ നേതൃത്വത്തിലുള സംഘമാണ് ഓഫീസ് പൂട്ടിയത്. വിശാല്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍ ഇതെന്നും പാലിച്ചിട്ടില്ല. കൂടാതെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇതുവരെ ജറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ തനിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരെ വിശാല്‍ രംഗത്തെത്തിയിരിക്കുകയണ്. അവര്‍ പേടിക്കുന്നുണ്ടെന്നും അറസ്റ്റ് കൂടുതല്‍ ശക്തനാക്കിയെന്നും താരം പറയുന്നു.


താന്‍ ഒരിക്കലും ആരോയും ശത്രു പക്ഷത്തില്‍ കണ്ടിട്ടില്ല. അവരെന്നെ അങ്ങനെ കണ്ടത് വെറും വിരോധാഭാസമാണ്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റെ ഭാഗ്യത്തിന് ബഹുമാനപ്പെട്ട ജഡ്ജിയ്ക്ക് കാര്യങ്ങള്‍ മനസ്സിലാകുകയും തന്നെ റിലീസ് ചെയ്യുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക