Image

വനിതാ മതില്‍ കെട്ടാനൊരുങ്ങുമ്ബോള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഒരു വനിത സത്യാഗ്രഹമിരിക്കുന്നത് കാണാതെ പോകരുതെന്ന് സിഎസ്‌ഐ സഭ

Published on 24 December, 2018
വനിതാ മതില്‍ കെട്ടാനൊരുങ്ങുമ്ബോള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഒരു വനിത സത്യാഗ്രഹമിരിക്കുന്നത് കാണാതെ പോകരുതെന്ന് സിഎസ്‌ഐ സഭ

 വനിതാ മതിലിന് മുന്‍പായി സനല്‍ കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സിഎസ്‌ഐ തിരുപുറം ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വനിതകളുടെയും പിന്നോക്കക്കാരുടെയും നവോത്ഥാനത്തിനായി സര്‍ക്കാര്‍ വനിതാ മതില്‍ കെട്ടാനൊരുങ്ങുമ്ബോള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഒരു പിന്നോക്ക വനിത സത്യാഗ്രഹമിരിക്കുന്നത് കാണാതെ പോകരുതെന്ന് സഭ ആവശ്യപ്പെട്ടു. തിരുപുറം ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ റവ.കെ.പി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സില്‍ സെക്രട്ടറി പ്രദീപ് കെ സത്യരാജ്, റവ.രാജേന്ദ്ര കുമാര്‍, ജിതിന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക