Image

ജയം രവിയുടെ 'അടങ്ക മറു' പ്രദര്‍ശനത്തിനെത്തി

Published on 24 December, 2018
ജയം രവിയുടെ  'അടങ്ക മറു' പ്രദര്‍ശനത്തിനെത്തി
കൊച്ചി:ജയം രവിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ കാര്‍ത്തിക്ക്‌ തങ്കവേലു അണിയിച്ചൊരുക്കുന്ന 'അടങ്ക മറു' പ്രദര്‍ശനത്തിനെത്തി. റാഷി ഖന്നയാണ്‌ ചിത്രത്തിലെ നായിക.

ജയം രവി പൊലീസ്‌ വേഷത്തിലെത്തുന്ന ചിത്രം ഒരു സമ്പൂര്‍ണ ആക്ഷന്‍ ത്രില്ലറാണ്‌. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഉദ്വേഗഭരിതമായ ക്ലൈമാക്‌സാണ്‌ ചിത്രത്തിന്റേത്‌.

'സ്റ്റണ്ട്‌' ശിവ ഒരുക്കിയ സംഘട്ടന രംഗങ്ങളാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കു പുറമേ പ്രണയവും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം കോര്‍ത്തണക്കിയാണ്‌ 'അടങ്ക മറു'വിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.

പൊന്‍വണ്ണന്‍, ബാബു ആന്റണി, സമ്പത്ത്‌ രാജ്‌, മുനിഷ്‌ കാന്ത്‌, അഴകം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും , സാം സി എസ്‌ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക