Image

പാസ്റ്റര്‍ എം.സി.ചാക്കോ (തങ്കച്ചന്‍ 77) നിര്യാതനായി

Published on 24 December, 2018
പാസ്റ്റര്‍ എം.സി.ചാക്കോ (തങ്കച്ചന്‍ 77) നിര്യാതനായി
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയര്‍ ശുശ്രൂഷകനും ഐപിസി യുഎഇ റീജന്‍ പ്രഥമ പ്രസിഡന്‍റുമായ തോട്ടപ്പുഴ ബെഥേല്‍ പേങ്ങാട്ട് വീട്ടില്‍ പാസ്റ്റര്‍ എം.സി.ചാക്കോ (തങ്കച്ചന്‍ 77) നിര്യാതനായി.സംസ്കാരം ശനിയാഴ്ച എട്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിന് വള്ളംകുളം ഐപിസി താബോര്‍ സഭയുടെ ചുമതലയില്‍ ഓതറ പഴയകാവിലുള്ള സെമിത്തേരിയില്‍.

ഭാര്യ സൂസി ചാക്കോ പുല്ലാട് പൂവത്തുംമൂട്ടില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജോയ്‌സ് ബ്ലസന്‍ ഏബ്രഹാം ( ഓസ്‌ട്രേലിയ), ഡോ. എലിസബത്ത് ജോസഫ് (യുഎസ്), പാസ്റ്റര്‍ ഏബ്രഹാം ചാക്കോ (അഡ്മിഷന്‍ ഡീന്‍, ഇന്ത്യ ബൈബിള്‍ കോളജ്, കുമ്പനാട്), സൂസന്‍ ഉമ്മന്‍ (യുഎസ്), ജയിംസ് ചാക്കോ (ന്യൂസിലാന്‍ഡ്). മരുമക്കള്‍: ഡോ. ബ്ലസന്‍ മാത്യു ഏബ്രഹാം (ഓസ്‌ട്രേലിയ), ജോസഫ് ജോണ്‍ (യുഎസ്), റേച്ചല്‍ ഏബ്രഹാം, സുവിശേഷകന്‍ ഒ.കെ.ഉമ്മന്‍ (യുഎസ്), സമാന്‍റാ ജയിംസ് (ന്യൂസിലാന്‍ഡ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക