Image

ന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായി

ലൂക്കോസ് ചാമക്കാല Published on 24 December, 2018
ന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക് ക്നാനായ കത്തോലിക്ക ലെ- മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായി. എല്‍മോണ്ടില്‍ മലങ്കര കത്തോലിക്ക ബിഷപ്പ് ഹൗസിനോട് അനുബന്ധിച്ചുള്ള പള്ളിയിലും ഓഡിറ്റോറിയത്തിലുമായിരുന്നു 22 ന് നടന്ന പരിപാടികള്‍.

ഫോറാന വികാരി ഫാ. ജോസ് തറക്കല്‍, ഫാ ജോസഫ് ആദോപ്പിള്ളില്‍, ഫാ റെനി കട്ടേല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. പൊതുസമ്മേളനത്തില്‍ ലെ മിനിസ്ട്രി കോര്‍ഡിനേറ്ററും ക്രിസ്മസ് ആഘോഷങ്ങളുടെ മുഖ്യ സംഘാടകളിലൊരാളുമായ തോമസ് പാലിച്ചെരി സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം ഫാ. ജോസ് തറക്കല്‍ ഉദ്ഘാടനം ചെയ്തു.

യൂ എസ്-കാനഡ സീറോ മലങ്കര ബിഷപ്പ് മാര്‍ ഫിലിപ്പോസ് സ്റ്റീഫനോസ് ക്രിസ്തുമസ്സ് സന്ദേശം നല്കി. തനിക്കു ക്നാനായ സമുദായവുമായുള്ള ഉറ്റ ബന്ധവും സ്നേഹവും അദ്ധേഹം എടുത്തു പറഞ്ഞു. അടുത്ത സുഹൃത്തുക്കളില്‍ പലരും ക്നാനായക്കാരാണെന്നും അവരുടെ സ്നേഹവും ആത്മാര്‍ഥതയും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അത് ഒരുപക്ഷെ നിങ്ങളുടെ ശുദ്ധ രക്തത്തിന്റെ പ്രത്യേകത ആയിരിക്കും. അതിലേക്കു വൈറസുകള്‍ കയറാതെ നോക്കണമെന്നും അത് അകത്തു നിന്നും പുറത്തുനിന്നും വരാമെന്നും ബിഷപ്പ് വിശാലമായ ഓഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ ഫൊറാന അംഗങ്ങളോട് പറഞ്ഞു .

ന്യൂയോര്‍ക് സ്റ്റേറ്റ് നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ് ക്രിസ്തുമസ്സ് മറ്റുള്ളവരെ സഹായിക്കാന്‍ നമ്മള്‍ ഉപോയോഗിക്കണമെന്നു പറഞ്ഞു. ഇമ്മിഗ്രന്റ്‌സ് ആയ നമുക്കു ഈ രാജ്യത്തു ധാരാളം നല്ല കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേടാനുണ്ടന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. ഇലെക്ഷന്‍ സമയത്തു സഹായിച്ചവരോടുള്ള നന്ദിയും പറഞ്ഞു. ഈ പരിപാടികളുടെ എം സിമാരില്‍ ഒരാളായ പ്രിന്‍സ് തടത്തില്‍ തന്റെ കൂടെ ഹൈസ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വിവരം നിയുക്ത സെനറ്റര്‍ അറിയിച്ചപ്പോള്‍ സദസില്‍ കൈയടി ഉയര്‍ന്നു .

ലെ- മിനിസ്ട്രി യുടെ ബോര്‍ഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു ഫാ . ജോസഫ് ആദോപ്പിള്ളില്‍ പ്രതിഞ്ജാ വചകം ചൊല്ലിക്കൊടുത്തു . സെന്റ് സ്റ്റീഫന്‍സ് ലെ- മിനിസ്ട്രിയുടെ അനി നെടുംതുരുത്തില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു

ഫൊറാനയിലെ ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, റോക്ലാന്‍ഡ്, ക്യുന്‍സ് എന്നി ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ മികച്ച കലാപരിപാടികള്‍ നടന്നു . കള്‍ചറല്‍ പരിപാടികള്‍ വിജയകരമക്കാന്‍ സെന്റ് സ്റ്റീഫന്‍സ് ക്യുന്‍സിലെ ഷിനോ മാറ്റത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു .

നാട്ടില്‍ നിന്ന് വരുന്ന മൂവി സ്റ്റാര്‍സിന്റെ സ്റ്റേജ് ഷോയെ വെല്ലുന്ന കലാപരിപാടികള്‍ ആണു അരങ്ങേറിയത്. കള്‍ചറല്‍ പരിപാടികളുടെ എം സി മാരായി പ്രിന്‍സ് തടത്തില്‍, ബെന്‍സി തേവര്‍കട്ടയില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

സ്‌നേഹവിരുന്നോടെ ആഘോഷത്തിനു തിരശീല വീണു
ന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായിന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ക്രിസ്തുമസ്സ് ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക