Image

ഐഎപിസി ഫിലഡല്‍ഫിയാ ചാപ്റ്ററിന് നവനേതൃത്വം; സന്തോഷ് എബ്രാഹം പ്രസിഡന്റ്

Published on 24 December, 2018
ഐഎപിസി ഫിലഡല്‍ഫിയാ ചാപ്റ്ററിന് നവനേതൃത്വം; സന്തോഷ് എബ്രാഹം പ്രസിഡന്റ്
ഫിലഡല്‍ഫിയ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സന്തോഷ് എബ്രാഹം (പ്രസിഡന്റ്), വര്‍ഗീസ് കുര്യന്‍ (വൈസ് പ്രസിഡന്റ്), ജിനു മാത്യു (സെക്രട്ടറി), സജു വര്‍ഗീസ് (ലെന്‍സ്മാന്‍) (ജോയിന്റ് സെക്രട്ടറി), കെ.എസ്. എബ്രാഹം (ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി കോര.പി.ചെറിയാനെയും അംഗങ്ങളായി മാത്യു ജോര്‍ജ്, മില്ലി ഫിലിപ്പ്, തോമസ് ചാണ്ടി, ഷാലു പുന്നൂസ് എന്നിവരെയും നോമിനേറ്റു ചെയ്തു. 

ചാപ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് എബ്രാഹം ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കെഎസ് യുവില്‍കൂടി പൊതുരംഗത്തേക്കു കടന്നുവന്ന സന്തോഷ് 9394 വര്‍ഷത്തില്‍ തിരുവല്ല മാര്‍ത്തോമ്മ കോളജിലെ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. മാര്‍ത്തോമ യുവജന സഖ്യത്തിന്റെ സെന്റര്‍, ഭദ്രാസന കേന്ദ്ര തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍, യൂറോപ് ഭദ്രാസന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
മലങ്കര സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയുടെ മാനേജിംഗ് കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. ഭദ്രാസന യുവജനസഖ്യത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ യുവധാരയുടെ ചീഫ് എഡിറ്റര്‍, മെസഞ്ചറിന്റെ എഡിറ്റോറിയല്‍ മെംബര്‍ എന്നീനിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എംസിഎന്നിന്റെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും ന്യൂസ് റീഡറായും ദൃശ്യമാധ്യമരംഗത്തും പ്രവര്‍ത്തിച്ചു പരിചയമുണ്ട്. 
  
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് കുര്യന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ബൂത്ത് മണ്ഡലം മുതല്‍ ജില്ലാതലം വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ല്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് 20 വര്‍ഷക്കാലം സൗദിയില്‍ പ്രവര്‍ത്തിക്കുകയും അപ്പോള്‍ അവിടെ കലാ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യവുമായിരുന്നു. 

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിനു മാത്യു കോളജ് രാഷ്ടീയത്തില്‍കൂടി പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ വ്യക്തിത്വത്തിന്റെ ഉടമയാണ്. അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്‍ത്ത, അക്ഷരം, ദി ഏഷ്യനിറ എന്നീ മാഗസിനുകളുടെ പത്രാധിപ സമിതി അംഗമാണ്. കൂടാതെ ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്റെ പെന്‍സില്‍വാനിയ ബ്യൂറോയുടെ വീഡിയോ എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. 

ജോയിന്റ് സെക്രട്ടറിയായി സജു വര്‍ഗീസി (ലെന്‍സ്മാന്‍) നെ തെരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറുമാണ് സജു, ഏഷ്യനെറ്റ്, എംസിഎന്‍, ഐപിടിവി എന്നിവയില്‍ പ്രവര്‍ത്തിച്ച് ദൃശ്യമാധ്യമരംഗത്ത് കഴിവു തെളിയിച്ചു. പല ഷോര്‍ട്ട് ഫിലിമുകള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ് എബ്രാഹം മികച്ച സംഘാടകനും വാഗ്മിയുമാണ്. 

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി നോമിനേറ്റ് ചെയ്യപ്പെട്ട കോര പി. ചെറിയാന്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചതിനു ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറി ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയത്. അനേകം ലേഖനങ്ങള്‍ ഇദ്ദേഹത്തിന്റേതായി വിവിധ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ കര്‍മ്മ നിരതനാണ് അദ്ദേഹം. 

അഡൈ്വസറി ബോര്‍ഡ് അംഗമായ മാത്യു ജോര്‍ജ് ടൈംസ് ഓഫ് അമേരിക്ക എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും ഫിലഡല്‍ഫിയ സിറ്റി ഉദ്യോഗസ്ഥനുമാണ്. 

അഡൈ്വസറി ബോര്‍ഡ് അംഗമായ മില്ലി ഫിലിപ്പ് കോളജ് രാഷ്ടീയത്തില്‍കൂടി  പൊതുരംഗത്തേക്ക് എത്തപ്പെട്ടു. സ്‌കൂള്‍ കോളജ് തലങ്ങളില്‍ യുവജനോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു. 2001 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഏഷ്യാനെറ്റിന്റെ ഫിലല്‍ഫിയാ ടീമിനൊപ്പം പ്രവര്‍ത്തിച്ച് ദൃശ്യമാധ്യമരംഗത്ത് ചുവടുറപ്പിച്ചു. സ്വന്തമായി കൊറിയോഗ്രാഫി നിര്‍വഹിച്ച് എക്യുമെനിക്കല്‍ വേദികളിലും മറ്റ് കലാസാംസ്‌കാരിക വേദികളിലും വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. നല്ലൊരു അഭിനേയത്രിയും എഴുത്തുകാരിയും നര്‍ത്തകിയുമാണ്. മില്ലി ഫിലിപ്പിന്റെ കവിതകളും ചെറുകഥകളും പലമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഡൈ്വസറി ബോര്‍ഡ് അംഗമായ തോമസ്ചാണ്ടി ഫിലഡല്‍ഫിയയിലെ സജീവ സാന്നിധ്യമാണ്. ഫിലഡല്‍ഫിയയിലെ മലയാളി സംഘടനയായ മാപ്പിന്റെ ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും മാപ്പിന്റെ ജനറല്‍ സെക്രട്ടറിയാണ്. ഫിലഡല്‍ഫിയ എക്യുമിനിക്കല്‍ പ്രസ്ഥാനത്തിന്റെ ജോയിന്റ് ട്രഷററായും പ്രവര്‍ത്തിക്കുന്നു. മികച്ച സംഘാടകനാണ്. 

അഡൈ്വസറി ബോര്‍ഡ്അംഗമായി നോമിനേറ്റ് ചെയ്ത ഷാലു പുന്നൂസ് സ്‌കൂള്‍ കോളജ് തലത്തില്‍ വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കൂടി പൊതുരംഗത്ത് പ്രവര്‍ത്തനം ശക്തമാക്കി. ഫിലഡല്‍ഫിയ മലയാളി അസോസിയേഷന്‍ മാപ്പിന്റെ ട്രഷററായും എക്യുമെനിക്കല്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു. 

ഐഎപിസി ഫിലഡല്‍ഫിയാ ചാപ്റ്ററിന് നവനേതൃത്വം; സന്തോഷ് എബ്രാഹം പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക