Image

ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡല പൂജ

സന്തോഷ് പിള്ള Published on 24 December, 2018
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡല പൂജ
ഡാലസ്സ്:  മണ്ഡല വ്രതാരംഭത്തില്‍ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, മഹാ മണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രി ധര്‍മശാസ്താ സന്നിധിയില്‍ ഞായറാഴ്ച രാവിലെ മുതല്‍ നടത്തപെട്ടു. അതിരാവിലെ സ്പിരിച്യുല്‍ ഹാളില്‍ ആരംഭി ച്ച ഗണപതി ഹോമത്തോടെ പൂജാദി കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൃതാനുഷ്ഠാനങ്ങോളോടെ മുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാര്‍ക്കും, മാളികപ്പുറങ്ങള്‍ക്കും ഗുരുസ്വാമി താവിനണിയിക്കാനുള്ള തിരുവാഭരണം അടങ്ങുന്ന പെട്ടി, ഭയഭക്ത്യാദരവോടെ ഡോക്ടര്‍ വിശ്വനാഥ കുറുപ്പ് ശിരസ്സിലേന്തി ശരണഘോഷയാത്രക്ക് നേതൃത്വം നല്‍കി.

കലശ പൂജകള്‍ക്കും വിഗ്രഹാലങ്കാരങ്ങള്‍ക്കും, അഭിഷേകള്‍ക്കും, ക്ഷേത്ര പൂജാരികളായ വിനയന്‍ തിരുമേനിയേയും, പദ്മനാഭന്‍ തിരുമേനിയേയും സഹായിക്കാന്‍ വിനീഷ് തിരുമേനിയും, ബിനീഷ് തിരുമേനിയും സന്നിഹിതരായിരുന്നു.

ക്ഷേത്രത്തിലെ അയ്യപ്പ ഭജന സംഘം അനേകം ഭക്തജന ഭവനങ്ങളില്‍ അയ്യപ്പ ഭജനകള്‍ നടത്തിയത് ഈ വര്‍ഷത്തെ മണ്ഡല കാലത്തെ കൂടുതല്‍ ധന്യമാക്കി എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അഭിപ്രായപെട്ടു. മുദ്രമാല അണിയുമ്പോള്‍, ഭക്തരും, ഭഗവാനും ഒന്നായിത്തീരുന്നു എന്ന തത്വം, അയ്യപ്പ ചൈതന്യത്തിലേക്ക് അനേകം ഭക്തരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു എന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയര്‍ കേശവന്‍ നായര്‍ അറിയിച്ചു.

കേരളത്തനിമയില്‍ പൂജാദികര്‍മ്മങ്ങള്‍ അര്‍പ്പിച്ച്, അഷ്ടദ്രവ്യ അഭിഷേകത്താല്‍ വിളങ്ങിനില്‍ക്കുന്ന അയ്യപ്പ ദര്‍ശനം ഭക്തമനസ്സുകളിലേക്ക് അത്യാനന്ദമാണ് പകര്‍ന്നുനല്കിയത് .

ധനു മാസത്തിലെ തിരുവാതിര ആഘോഷിക്കുവാന്‍ ഡിസംബര്‍ 22 ന് ക്ഷേത്ര ഹാളില്‍ അനേകം പേര്‍ ഒത്തുകൂടിയെങ്കിലും മഹാ മണ്ഡല പൂജക്കും വളരെ അധികം ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്.
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡല പൂജ ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡല പൂജ ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡല പൂജ ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡല പൂജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക