Image

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'

അനില്‍ പെണ്ണുക്കര Published on 24 December, 2018
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
 നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത് എന്ന് കാട്ടിത്തരികയാണ് അമേരിക്കന്‍ മലയാളിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ബിന്ദു ഫെര്‍ണാണ്ടസ് .

ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ ബിന്ദു ഫെര്‍ണാണ്ടസ് താന്‍ രൂപം കൊടുത്ത സോഷ്യല്‍ മീഡിയ കൂട്ടായ്മ (കാന) സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ ഏറെയുള്ള കാസര്‍കോട് എന്‍മകജെ സാന്ത്വനം ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും സമ്മാനങ്ങള്‍ നല്‍കിയും ക്രിസ്തുമസ് ആഘോഷം നടത്തി. കഴിഞ്ഞ വര്‍ഷവും ഈ കുട്ടികള്‍ക്കൊപ്പമാണ് ബിന്ദുവും സുഹൃത്തുക്കളും ക്രിസ്തുമസ് ആഘോഷിച്ചത്. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്ന കാന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കാന'ക്ക് നേതൃത്വം നല്‍കുന്ന ബിന്ദു നഴ്സിംഗ് ജോലിക്കിടയില്‍ ഒഴിവു സമയം കണ്ടെത്തിയാണ് നാട്ടിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മറിയം സ്വാഗതം പറഞ്ഞു. ഡെവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീകുലാല്‍, വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രമതി, എ.എ.ആയിഷ, ശാരദ, കാനയുടെ പ്രവര്‍ത്തകരായ അബ്ദുല്‍ ഹക്കിം, ഹാരിസ്, ഷിബു വടകര സംസാരിച്ചു
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി 'കാനാ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക