Image

ലോകമലയാളികള്‍ക്ക് ഫൊക്കാനയുടെ ക്രിതുമസ് ആശംസകള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 December, 2018
ലോകമലയാളികള്‍ക്ക് ഫൊക്കാനയുടെ ക്രിതുമസ് ആശംസകള്‍
ഫൊക്കാനയുടെ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുപ്പത്തിനാല് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ആഘോഷം, ഈ മുഹൂര്‍ത്തത്തില്‍ അമേരിക്കന്‍ മലയാളികളുടെ സ്നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കൂടി എഴുതി ചേര്‍ക്കുന്നു. 1983 മുതലുള്ള ചരിത്രം, ഫൊക്കാനായുടെ പ്രൊജ്ജ്വലമായ അമേരിക്കന്‍ മലയാളികളുടെ ചരിത്രമാണ്.

അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു.പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചായിരുന്നു അതിന്റെ പ്രയാണം. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകള്‍ ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനില്‍ക്കുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഈ സന്ദേശത്തിന്റെ നടത്തിപ്പാണ് ഓരോ പ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നത് . ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ പ്രതീക്ഷയായിട്ടാണ് ക്രിസ്തു അവതാരം ചെയ്തത്.

ലാളിത്യത്തിലൂടെ നേടുന്ന വിനയത്തിന്റെ മഹോന്നതമായ വിജയമാണ് കാലിത്തൊഴുത്തിന്റെ സന്ദേശം. ദുരിതവും ദുരന്തവും കഷ്ടപ്പാടുകളുമൊക്ക മലപോലെ വളര്‍ന്നതിന്റെയും പരിണത ഭലമാണ് യേശുവിന്റെ തിരുജന്മം. അയല്‍ക്കാരനെ സ്നേഹിക്കാനും സ്നേഹിച്ചുകൊണ്ട് ശത്രുവിനെ ജയിക്കാനും യേശു നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുമസ് ആഘോഷം ഇത്തരം ക്ഷമയുടേയും ചെറുതാകലിന്റെയും ആഹ്ളാദമാണ്.

അമേരിക്കയെ സംബന്ധിച്ച് ക്രിസ്തുമസ് ഒരു സാംസ്‌ക്കാരിക വിശേഷ ദിനമാണ്. അത് വൈവിദ്ധ്യമാര്‍ന്ന വിവിധ സംസ്‌ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്. കാലത്തിനനുസരിച്ചുള്ള ഓരോ പരിവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ക്രിസ്തുമസാഘോഷങ്ങള്‍ക്ക് പുനരാവിഷ്‌ക്കരണം നല്കിയത് അമേരിക്കന്‍ ഐക്യനാടുകളാണ്.

അമേരിക്കന്‍ മലയാളികള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കിലാണ്.ജാതി മത വര്‍ഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുവിന്റെ തിരുജന്മം തന്നെയാണ്.ലോക മലയാളികള്‍ ഈ പുണ്യ ദിനം കൊണ്ടാടുമ്പോള്‍ ഫൊക്കാന എല്ലാവര്ക്കും ഒരിക്കല്‍ കൂടി ക്രിസ്തുമസിന്റെ എല്ലാ നന്മയും നേരുന്നു.

ശാന്തിയുടയും സമാധാനത്തിന്റെയും പ്രതീക്ഷയുമായി എത്തുന്ന ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ സന്തോഷപൂര്‍ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നതിനോടൊപ്പം എല്ലാ ലോക മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍ ,എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് , റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക